ⓘ WEBSITE UNDER TESTING

NewsAd1
വൈശാഖ മാസാചരണം വിഷ്ണു ഭജനത്തിലൂടെ സർവൈശ്വര്യങ്ങളും നേടാം
9 May 2024
9 May 2024, 3:47 am
main image of news

ഈ വർഷത്തെ മാധവമാസം അതായത് പുണ്യമായ വൈശാഖ മാസം ഇന്നു മുതൽ ( 9.5.24 മുതൽ ) ആരംഭിക്കുകയാണ്, ജൂൺ 6 വരെയാണ് വൈശാഖ മാസക്കാലം

മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ്
വിശ്വാസം.
മലയാള മാസമായ മേടത്തിലെ അമാവാസി കഴിഞ്ഞു അടുത്ത ദിവസം മുതൽ ഇടവമാസത്തിലെ അമാവാസി വരെയുള്ള ഇടവേള ക്കാലമാണ് നമുക്ക് വൈശാഖ
മാസമാകുന്നത്
മേടത്തിലെ കറുത്തവാവിനും ഇടവത്തിലെ കറുത്തവാവിനും ഇടയിൽ വരുന്ന ഇക്കാലത്തെ വെളുത്തവാവിനെ അതി വിശേഷമായ ചിത്രാപൗർണമിയായാണ് വിലയിരുത്തുന്നത്.
നരസിംഹം, ബലരാമൻ, പരശുരാമൻ എന്നീ അവതാരങ്ങൾ ജന്മമെടുത്ത പുണ്യ മാസം കൂടിയാണ് വൈശാഖമാസം.
ഈ മാസത്തിലാണ് പേരുകേട്ട പുണ്യ മുഹൂർത്തമായ അക്ഷയ തൃതീയ ദിനം വരുന്നത്

 image 2 of news

മഹാവിഷ്ണുവിൻ്റെയും ശ്രീകൃഷ്ണൻ്റെയും മഹാക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് അത്യുത്തമം. തുളസിമാല, പാൽപായസം വഴിപാട് എന്നിവ അപൂർവ്വ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യും

വൈശാഖ മാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നതാണ് വൈശാഖ മാസാചരണം, സർവവിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ, സർവമന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സർവ വൃക്ഷങ്ങളിലും ശ്രേഷ്ഠമായ കൽപ വൃക്ഷമെന്നതു പോലെ, സർവ പക്ഷികളിലും ശ്രേഷ്ഠനായ ഗരുഡനെന്നതു പോലെ, സർവ നദികളിലും ശ്രേഷ്ഠയായ ഗംഗയെന്നതു പോലെ, സർവ രത്നങ്ങളിലും ശ്രേഷ്ഠമായ കൗസ്തുഭമെന്നതു പോലെ, സർവ്വ മാസങ്ങളിലും ശ്രേഷ്ഠമായത് വൈശാഖമാണ്. വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്.
.
വൈശാഖത്തിലെ സ്നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകൾ പദ്മ / സ്കന്ദ പുരാണങ്ങളിൽ കാണാം. വൈശാഖത്തിൽ പ്രഭാതസ്നാനത്തിനു വളരെയധികം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാൻ വൈശാഖ സ്നാനത്തിനു തുല്യമായ മറ്റ് പുണ്യകർമ്മമില്ല.
വൈശാഖ മാസത്തിൽ ത്രിലോകങ്ങളിലുമുള്ള സർവ്വ തീർത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാൽ പ്രാതഃസ്നാനം സർവ്വ തീർത്ഥ സ്നാന ഫലം നൽകുന്നു എന്ന് പദ്മ പുരാണവും സ്കന്ദ പുരാണവും പറയുന്നു.
വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം" ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്
കലിദോഷനിവാരണ മന്ത്രം
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"
HomeAd1

No keywords

home ad2 16*9

Recent in Astrology

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞