വൈശാഖ മാസാചരണം വിഷ്ണു ഭജനത്തിലൂടെ സർവൈശ്വര്യങ്ങളും നേടാം
257 days ago
മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല് മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ്
വിശ്വാസം.
മലയാള മാസമായ മേടത്തിലെ അമാവാസി കഴിഞ്ഞു അടുത്ത ദിവസം മുതൽ ഇടവമാസത്തിലെ അമാവാസി വരെയുള്ള ഇടവേള ക്കാലമാണ് നമുക്ക് വൈശാഖ
മാസമാകുന്നത്
മേടത്തിലെ കറുത്തവാവിനും ഇടവത്തിലെ കറുത്തവാവിനും ഇടയിൽ വരുന്ന ഇക്കാലത്തെ വെളുത്തവാവിനെ അതി വിശേഷമായ ചിത്രാപൗർണമിയായാണ് വിലയിരുത്തുന്നത്.
നരസിംഹം, ബലരാമൻ, പരശുരാമൻ എന്നീ അവതാരങ്ങൾ ജന്മമെടുത്ത പുണ്യ മാസം കൂടിയാണ് വൈശാഖമാസം.
ഈ മാസത്തിലാണ് പേരുകേട്ട പുണ്യ മുഹൂർത്തമായ അക്ഷയ തൃതീയ ദിനം വരുന്നത്