GDP വളർച്ചാ നിരക്കിൽ അമേരിക്കയും ചൈനയും ഇന്ത്യക്ക് പിന്നിൽ
6 days ago
ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കണക്കുകൾ സൂചിപ്പിക്കുന്നു.
2024-25 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ ഇന്ത്യ നാലാം സ്ഥാനത്ത് എത്താനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കഴിഞ്ഞ ദശകത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) ഇരട്ടിയിലധികമായി.
2015 ൽ 2.1 ട്രില്യൺ ഡോളറിൽ നിന്ന് 2025 ൽ ഇത് 4.3 ട്രില്യൺ ഡോളറായി ഉയർന്നു. നിലവിൽ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ, 4.4 ട്രില്യൺ ഡോളറുള്ള ജപ്പാനെ മറികടക്കുകയാണെന്ന് IMF ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 105% വികസിച്ചു. എന്നാൽ ജപ്പാന്റെ GDP നിശ്ചലമായി തുടരുന്നതായും IMF റിപ്പോർട്ടിൽ പറയുന്നു.