എസ് ഐ ആറിൽ മുങ്ങാത്ത ജയിലർ 2
5 hours ago
രജനീകാന്ത് ഫാൻസ് എങ്ങിനെയൊക്കെ പെരുമാറുമെന്ന് ഊഹിക്കുന്നത് ജന്തർ മന്ദറിൽ രാഹുലിന്റെ നീക്കം അറിയുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടും ഒരേ പോലെ കോമഡിയായി,കാണുന്ന മറ്റുള്ളവർക്കു തോന്നുമെങ്കിലും അവർ സീര്യസാണ്.
പാലഭിഷേകം, കട്ടൗട്ട്, ഡപ്പാംകൂത്ത്...ആ കെ അൽ ഗുൽത്തു തന്നെ.ഇക്കുറി പക്ഷേ അതുക്കും മേലേ ഒരു ഫാൻ വ്യത്യസ്തനായി. ജയിലർ സിനിമ കാണാൻ ആരോടും പറയാതെ, ആരെയും കൂട്ടാതെ, ഒറ്റയ്ക്ക് ഒരു ഷോ ബുക്ക് ചെയ്ത് തിയേറ്ററിൽ പോയി സിനിമ കണ്ടുവന്നു. കൂട്ടുകാർ ചോദിച്ചാൽ പറയാൻ ഒരു പഞ്ച് ഡയലോഗ് പണ്ടേ അണ്ണൻ പഠിപ്പിച്ചത് കൈയിയുണ്ടല്ലോ: "ഏൻ വഴി തനി വഴി"
ഇതാണ് യഥാർത്ഥ തലൈവർ സ്റ്റൈൽ