ⓘ WEBSITE UNDER TESTING

NewsAd1
ബി ജെ പി യുടെ വിജയസാദ്ധ്യതയിൽ തിളങ്ങി ഓഹരി വിപണി. നിഫ്റ്റിയിൽ ചരിത്ര നേട്ടം
ബിസിനസ് ഡെസ്ക്
23 May 2024, 9:10 am
main image of news

കഴിഞ്ഞ ആഴ്ച ഓഹരി വിപണിയിൽ നഷ്ടം രേഖപ്പെടുത്തിയപ്പോൾ കോൺഗ്രസ് അതിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആയുധമാക്കുകയായിരുന്നു. ബി ജെ പി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നതിൻ്റെ സൂചനയായിട്ടാണ് ഓഹരി വിപണിയിലെ തളർച്ചയെ വിശേഷിപ്പിച്ചത്. ജൂൺ നാലിന് വിപണിയിൽ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് അതിന് മറുപടിയായി മോദി പറഞ്ഞിരുന്നു.

Mumbai : ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം. ചരിത്രം സൃഷ്ടിച്ച് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിലെത്തി. തുടക്കത്തിൽ നിഫ്റ്റി 22,806.20 ലെവലിൽ ആയിരുന്നെങ്കിലും കുറച്ച് സമയത്തിന് ശേഷം 228.45 പോയിൻ്റ് ഉയർന്ന് 22,826.25 ൽ എത്തുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങളായി ഓഹരി വിപണിയിൽ മാന്ദ്യം ഉണ്ടായിരുന്നു. ഇതി മറികടന്ന് വ്യാഴാഴ്ച വീണ്ടും വിപണി ഉയരാൻ തുടങ്ങിയത് പ്രതീക്ഷ നൽകുന്നതാണ്.
മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സെൻസെക്സിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ നിഫ്റ്റിയിലും പെട്ടെന്ന് ശക്തമായ ഉയർച്ചയുണ്ടായി. ബിഎസ്ഇയുടെ 30-ഷെയർ സെൻസെക്‌സ് ബുധനാഴ്ച 74,221-ലും വ്യാഴാഴ്ച 74,253-ലും ക്ലോസ് ചെയ്തു. പിന്നീട് ഈ സൂചിക ഉയരാൻ തുടങ്ങി. രാത്രി 11.30 ന് 444.23 പോയിൻ്റ് ഉയർന്ന് 74,665.29 ലെവലിൽ വ്യാപാരം ആരംഭിച്ചു.
22614 ലെവലിൽ ഉയർന്ന് കുറച്ച് സമയത്തിനുള്ളിൽ നിഫ്റ്റി ആക്കം കൂട്ടി 22800 ലെവലും കടന്നു. ബുധനാഴ്ച നിഫ്റ്റി 22,597.80 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് ഇന്നത്തെ ട്രേഡിങ്ങിൽ 74,991.08 ൽ എത്തിയിരിക്കുന്നു. ബിഎസ്ഇയിലെ മികച്ച 30 ഓഹരികളിൽ 27 എണ്ണവും നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക് ഏകദേശം 4 ശതമാനം വർധന രേഖപ്പെടുത്തി.
Share markets in record high

HomeAd1

No keywords

home ad2 16*9

Recent in Business

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞