ⓘ WEBSITE UNDER DEVELOPMENT

NewsAd1
മുഖസൗന്ദര്യം കൂട്ടാൻ 'രക്തരക്ഷസ്സ്' ചികിത്സ
ന്യൂസ്‌ ഡസ്ക്
28 April 2024, 5:14 am
main image of news

മുഖസൗന്ദര്യം വർധിപ്പിക്കാൻ രക്ഷസ്സ് ഫേഷ്യൽ(vampire facial)ചെയ്ത അമേരിക്കൻ യുവതികളിൽ ചിലർക്ക് എച്ച് ഐ വി അണുബാധയുണ്ടായ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ലൈസൻസില്ലാതെ പ്രവർത്തിച്ച ന്യൂ മെക്സിക്കോയിലെ ബ്യൂട്ടി പാർലറിൽ നിന്ന് 2018 ൽ ഫേഷ്യൽ ചെയ്ത യുവതികൾക്കാണ് അണുബാധയുണ്ടായത്.

പ്ലേറ്റ് ലെറ്റ് റിച്ച് പ്ലാസ്മ മൈക്രോ നീഡ്‌ലിംഗ് എന്ന സൗന്ദര്യ ചികിത്സയാണ് രക്ഷസ്സ് ഫേഷ്യൽ എന്നറിയപ്പെടുന്നത്. രക്തത്തിൽ നിന്ന് പ്ലേറ്റ് ലെറ്റ്‌ വേർതിരിച്ചെടുത്ത് സൂക്ഷ്മ സൂചി കൊണ്ട് മുഖത്ത് കുത്തിവച്ച് മുഖത്തെ ചുളിവുകളും പാടുകളും മാറ്റുന്ന ഈ ചികിത്സയ്ക്ക് ആരാധകരേറെയാണ്.ചർമ്മ കോശങ്ങളുടെയും കൊളജന്റെയും വികാസത്തിന് ഈ ചികിത്സ ഉപയുക്തമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

 image 2 of news

ക്ലിനിക്കിലെത്തുന്നവരിൽ നിന്നെടുക്കുന്ന രക്തം അവരവർക്കു തന്നെ ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടതുണ്ട്. ഇത് മാറിയതോ സൂചികൾ ആവർത്തിച്ച് ഉപയോഗിച്ചതോ ആകാം എയ്ഡ്‌സ് ന് കാരണമായേക്കാവുന്ന അണു ബാധയ്ക്കിടയാക്കിയതെന്നാണ് കരുതുന്നത്.
HomeAd1
 image 3 of news

പ്രായത്തെ ചെറുക്കാൻ പ്രയോജനപ്രദമെന്ന് കരുതുന്ന വാംപെയർ ഫേഷ്യൽ ട്രീറ്റ്മെന്റ് ക്ലിനിക്കുകൾ ഇപ്പോൾ കേരളത്തിലും സുലഭമായുണ്ട്.10000 മുതൽ 30000 വരെയാണ് ചികിത്സാ ചെലവ്.

Keywords:

home ad2 16*9

Recent in Life

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞