കോപ്പ- അമേരിക്ക കപ്പിൽ മുത്തമിട്ട് വീണ്ടും അർജൻ്റീന
Miami : അമേരിക്കയിലെ മിയാമി ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന കോപ്പ അമേരിക്ക-2024 മത്സരത്തിൽ അർജൻ്റീന വിജയികളായി. അർജൻ്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക കപ്പ് വിജയമാണിത്.
അതിവേഗ ഫുട്ബോളിൻ്റെ എല്ലാ സൗന്ദര്യങ്ങളും നിറഞ്ഞു നിന്ന കോപ്പ അമേരിക്ക കിരീടത്തിന് വേണ്ടിയുള്ള മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്
കൊളംബിയയെ പരാജയപ്പെടുത്തി
അർജൻ്റീന ജേതാക്കളായി.112-ാം മിനിറ്റിൽ മാർട്ടിനേസ് നേടിയേ ഗോളിലാണ് അർജൻ്റീന ചാമ്പ്യൻമാരായത്.
90 മിനിറ്റിലെ മുഴുവൻ സമയത്ത് ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോൾകീപ്പർമാരുടെ മിടുക്ക് കാരണം ഗോളാക്കാൻ കഴിഞ്ഞിരുന്നില്ല.
എക്സ്ട്രാ ടൈമിലെ രണ്ടാം പകുതിയിലാണ് വിജയഗോൾ പിറന്നത്.ഫോമിലെത്താൻ കഴിയാതിരുന്ന അർജൻ്റീനയുടെ ക്യാപ്ടൻ ലയണൽ മെസ്സി കളിയുടെ 67-ാം മിനിറ്റിൽ പരിക്ക് കാരണം പുറത്തേക്ക് പോയി. തുടർന്ന് ഡി മരിയയുടെ നിയന്ത്രണത്തിൽ കളിച്ച അർജൻ്റീന മികച്ച മുന്നേറ്റങ്ങൾ നടത്തി.
ടോപ് സ്കോറർ - മാർട്ടിനേസ്, അർജൻ്റീന പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് - റോഡ്രിഗസ്, കൊളംബിയ മികച്ച ഗോൾ കീപ്പർ - എമിലിയോ മാർട്ടിനേസ്, അർജൻ്റീന
Keywords:
Recent in Sports
Must Read
Latest News
In News for a while now..