ⓘ WEBSITE UNDER TESTING

NewsAd1
പാരീസ് ഒളിമ്പിക്സിന് ഇന്ന് തുടക്കം : മെഡൽ പ്രതീക്ഷകളുമായി ഇന്ത്യൻ സംഘം
എൻ.എസ്. അനിൽകുമാർ
26 July 2024, 4:52 pm
main image of news

ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന് ഫ്രാൻസിൻ്റെ തലസ്ഥാന നഗരമായ പാരീസിൽ ഇന്ന് രാത്രി 11 ന് തുടക്കമാകും.10,500 അത്‌ലറ്റുകൾ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കും.16 ഇനങ്ങളിലായി 117 ഇന്ത്യൻ താരങ്ങൾ ഒളിമ്പിക്സിൽ മാറ്റുരക്കും.

Paris : ഒളിംപിക്സിനായി പാരീസ് നഗരം അണിഞ്ഞൊരുങ്ങി കഴിഞ്ഞു. മൂന്നാം തവണയാണ് പാരീസ് നഗരം ഒളിമ്പിക്സിന് വേദിയാകുന്നത്. ഇക്കുറി ചില പ്രത്യേകതകളോടെയാണ് ഒളിമ്പിക്സിന് തുടക്കമാകുന്നത്. സാധാരണ മെയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾ പാരീസിൽ ഉണ്ടാകില്ല. പകരം നഗരത്തിലെ സേൻ നദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. മുഴുവൻ അത്‌ലറ്റുകളും ചടങ്ങിൽ പങ്കെടുക്കും. ഒളിമ്പിക്സ് ജ്വാല തെളിയിക്കുന്ന ചടങ്ങ് മാത്രമാണ് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുള്ളത്.
ഭാരതത്തിന് വേണ്ടി 117 കായിക താരങ്ങളാണ് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ടോക്യോ ഒളിമ്പിക്സിൽ നേടിയ 7 സ്വർണ്ണം വർദ്ധിപ്പിച്ച് ഇരട്ട സംഖ്യയിലേക്ക് ഉയർത്തുകയാണ് ഇന്ത്യൻ സംഘത്തിൻ്റെ ലക്ഷ്യം. ബാഡ്മിൻ്റൺ താരം പി.വി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും ചേർന്ന് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തും. നാളെ മുതൽ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കും.

റഷ്യയും ബെലാറസും പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ല. ഉക്രയിൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഈ രാജ്യങ്ങൾക്ക് ഒളിമ്പിക്സ് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

HomeAd1

Keywords:

home ad2 16*9

Recent in Sports

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞