ⓘ WEBSITE UNDER TESTING

NewsAd1
വസ്തുനിഷ്ട വാർത്തകൾ അനുസ്യൂതമെത്തിച്ച് 'റീച്ച് മലയാളം'
1 May 2024, 4:43 am
main image of news

അറിയാനും പ്രതികരിക്കാനുമുള്ള മലയാളിയുടെ സഹജാഭിലാഷങ്ങൾക്ക് താങ്ങായി ഒരു പുതിയ ഓൺലൈൻ മാധ്യമം പിറവിയെടുക്കുകയാണ്. 'റീച്ച് മലയാളം 'എന്ന പേരിൽ ലോകത്തെവിടെയുമുള്ള മലയാളികൾക്ക് മുന്നിൽ മെയ്‌ ആദ്യവാരം മുതൽ എത്തുന്ന ഈ മാധ്യമം പതിവ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വിഭിന്നമായ സത്യത്തിന്റെയും വസ്തുതകളുടെയും യഥാർത്ഥ ലോകം നെഞ്ചുറപ്പോടെ അവതരിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ആദ്യ മാസം പരീക്ഷണാടിസ്ഥാനത്തിലാവും (Test basis) സാന്നിധ്യമറിയിക്കുക. വായനാസമൂഹത്തിന്റെ അഭിപ്രായങ്ങളറിയുന്നതിനും അവയുടെ കൂടി അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പൂർണ്ണ രൂപത്തിൽ എത്താനുമാണ് ഉദ്ദേശിക്കുന്നത്.

 image 2 of news

റീച്ച് മലയാളത്തിന്റെ ഔപചാരികമായ തുടക്കം കേരളത്തിലെ സാംസ്‌കാരിക രാഷ്ട്രീയ നായകരുടെ സാന്നിധ്യത്തിൽ വർണ്ണാഭമായ പരിപാടിയായി ജൂലൈ ആദ്യ വാരം നടക്കും.റീച്ച് youtube ചാനലും reach entertinement ചാനലും ഇതോടൊപ്പം മലയാളിക്ക് ലഭ്യമാവും.

റീച്ച് മലയാളത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും reachmalayalam@gmail.com എന്ന മെയിൽ വിലാസത്തിൽ അറിയിക്കാം. പരസ്യങ്ങൾ നൽകുന്നതിനും ഇതേ വിലാസത്തിൽ ബന്ധപ്പെട്ടാൽ മതി.
HomeAd1
 image 3 of news

എല്ലാ മലയാളികൾക്കും വസ്തുനിഷ്ട വാർത്തകളുടെ അനുസ്യൂതതയിലേക്ക് ഹൃദ്യമായ സ്വാഗതം. ടീം റീച്ച് മലയാളം

വസ്തുനിഷ്ട വാർത്തകൾ അനുസ്യൂതമറിയാൻ 'റീച്ച് മലയാളം'

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞