ⓘ WEBSITE UNDER TESTING

NewsAd1
' പപ്പു ' അല്ല ; പഠിച്ച കള്ളൻ....
എൻ.എസ്. അനിൽകുമാർ
25 August 2024, 5:09 pm
main image of news

"മിസ് ഇന്ത്യ മത്സരത്തിൽ സംവരണം നൽകണം ". പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഒരു പൊതുയോഗത്തിനിടെ ഞായറാഴ്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ച ആവശ്യമാണ് ഇത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടവർ ഒരുപക്ഷേ ഉള്ളിൽ ചിരിച്ചുകൊണ്ട് പറയുന്നുണ്ടാകും , 'ഇയാൾ ആളൊരു പപ്പു തന്നെ.'അങ്ങനെ തീരുമാനിക്കാൻ വരട്ടെ.മിസ് ഇന്ത്യ മത്സരം ഭാരത സർക്കാർ നടത്തുന്ന ഒരു പരിപാടി അല്ല എന്ന കാര്യം രാഹുൽഗാന്ധിക്ക് നന്നായി അറിയാം.പിന്നെ എന്തിനാണ് ഇതുവരെ പട്ടികജാതിയിലോ,പട്ടികവർഗ്ഗത്തിലോ ,
OBC യിലോ പെട്ട ഒരാൾക്കും മിസ് ഇന്ത്യ പട്ടം
കിട്ടിയിട്ടില്ല എന്ന് പറയാൻ കാരണം.ഉത്തരം ലളിതം,2014 മുതൽ ഇന്ത്യയിലെ ജനങ്ങൾ വികസനത്തിനാണ് വോട്ട് ചെയ്ത് വരുന്നത്.ഇത് രാഹുൽ ഗാന്ധിക്ക് അത്രയ്ക്ക് ദഹിക്കുന്നില്ല.ഭാരതീയർ ഇനി എങ്ങാനും ജാതിരഹിത സമൂഹമായി മാറുമോ എന്ന ആശങ്ക കൊണ്ടും അല്ല.പിന്നെയോ,
വികസനവും പുരോഗതിയും ഭാരതീയരിലെ ജാതി ചിന്ത ഇല്ലാതാക്കിയാൽ എനിക്കെങ്ങനെ പ്രധാനമന്ത്രിയാകാൻ കഴിയും?ഇതാണ് രാഹുൽ ഗാന്ധിയെ അലട്ടുന്ന പ്രശ്നം.അതുകൊണ്ടാണ് തൻ്റെ അപ്പൻ അപ്പൂപ്പന്മാർ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ച 'ജാതി കാർഡ് ' എടുക്കാൻ രാഹുൽ തീരുമാനിച്ചത്.
കഴിഞ്ഞ കുറേ മാസങ്ങളായി ജാതി സെൻസസ് വേണം എന്ന ആവശ്യം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയുടെ ലക്ഷ്യം ജാതിയുടെ പേരിൽ തമ്മിലടിയും , കലാപവും അതുവഴി ഭരണം നേടുക എന്നത് മാത്രമാണ്.

ആദിവാസി വനിത രാഷ്ട്രപതി ആയും ഒ ബി സി കാരൻ പ്രധാനമന്ത്രിയായും തുടരുന്ന ഭാരതത്തിലെ ജനങ്ങളോടാണ് രാഹുൽ ഗാന്ധി പിന്നോക്കക്കാരെ പരിഗണിക്കുന്നില്ല എന്ന് പരാതി പറഞ്ഞ് നടക്കുന്നത്.

ഏതെല്ലാം മേഖലകളിൽ ജാതി വികാരം ഇളക്കിവിട്ട് അസ്വസ്ഥത സൃഷ്ടിക്കാം എന്ന് രാഹുൽ ഗാന്ധി ഗവേഷണം ചെയ്യുകയാണ്.ഇതിൻ്റെ ഏറ്റവും പുതിയ
ഉദാഹരണമാണ് മിസ് ഇന്ത്യ .രണ്ടുവർഷം മുമ്പ് ഛത്തീസ്ഗഡിൽ നിന്നുള്ള ആദിവാസി ഗോത്ര യുവതി റിയ എക്ക മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് രാഹുലിനെ അറിയാഞ്ഞിട്ടല്ല. മിസ് ഇന്ത്യ ആയും പിന്നീട് മിസ് വേൾഡ് ആയും കിരീടം ചൂടിയ OBC വിഭാഗത്തിൽ പെട്ട ഐശ്വര്യ റായ് യെ
' ആട്ടക്കാരി' എന്ന് അധിക്ഷേപിച്ചതും ഇതേ രാഹുൽ ഗാന്ധി തന്നെയാണ്.അപ്പോൾ രാഹുലിന്റെ സ്നേഹം പിന്നോക്കക്കാരോട് അല്ല മറിച്ച് അധികാരത്തോടെ ആണ് എന്ന് വ്യക്തമാകുന്നു.60 വർഷക്കാലത്തെ കോൺഗ്രസ് ഭരണത്തിൽ ഒരിക്കൽപോലും ആദിവാസി പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാളെയും ഉന്നത സ്ഥാനങ്ങളിൽ പരിഗണിച്ചിരുന്നില്ല.പിന്നോക്ക ജാതിക്കാർ എന്നാൽ കോൺഗ്രസിന് വെറും വോട്ട് ബാങ്ക് മാത്രം.വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് പാരമ്പര്യം പേറുന്ന കോൺഗ്രസ് പാർട്ടിയുടെ ജീർണിച്ച മുഖമാണ് രാഹുൽ ഗാന്ധി. വികസിത രാജ്യമാകാൻ വെമ്പുന്ന ഭാരതീയരുടെ മനസ്സിൽ വിഷം നിറയ്ക്കാനാണ് കപട ജാതി സ്നേഹത്തിന്റെ ആട്ടിൻതോലണിഞ്ഞ് ഇദ്ദേഹം വിഹരിക്കുന്നത്.
HomeAd1

ലാലു , മുലായം , മായാവതി തുടങ്ങിയ ജാതിക്കച്ചവടക്കാർ താറുമാറാക്കിയ പിന്നോക്കക്കാരുടെ ജീവിത സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായ 10 വർഷങ്ങളാണ് കഴിഞ്ഞുപോയത്.ആഹാരം കുടിവെള്ളം പാർപ്പിടം തൊഴിൽ വരുമാനം എന്നിവ ഉറപ്പാക്കിയ നരേന്ദ്ര മോദിയുടെ ഭരണത്തെ അട്ടിമറിക്കാൻ അച്ചാരം വാങ്ങിയ രാഹുൽ ഗാന്ധി കൃത്യമായ ലക്ഷ്യത്തോടെ പറയുന്ന'മണ്ടത്തരങ്ങൾ'വിശ്വസിച്ച് മണ്ടന്മാരാവുന്നവരല്ല പുതിയ ഇന്ത്യയിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങൾ.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞