ⓘ WEBSITE UNDER TESTING

NewsAd1
ഉരുൾ പൊട്ടലിൽ ഒലിച്ചു പോയ ഒറ്റക്കൊമ്പൻ
അനിൽ ബാലകൃഷ്ണൻ
1 September 2024, 2:55 am
main image of news

ഒരു രാത്രി ഉറങ്ങിയുണർന്നാൽ മറന്നു പോകാവുന്നതല്ല സഖാവ് ഇ പി ജയരാജന് സംഭവിച്ചത്. പാർട്ടിയിൽ പിണറായിക്കൊപ്പം തലപ്പൊക്കമുള്ള നേതാവ്. കണ്ണൂരിൽ പാർട്ടിയുടെ ത്രിമൂർത്തികളിൽ ഒരാൾ. പ്രതിയോഗികളുടെ ആക്രമണങ്ങൾ ഏറ്റവും അധികം നേരിടേണ്ടി വന്ന നേതാവ്.കണ്ണൂർ ജയരാജന്മാരിൽ ഏറ്റവും അധികം വിപ്ലവതീപ്പൊരി ബാധിച്ചയാളും ഇ പി തന്നെ.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് വേണ്ടത്ര അവഗാഹമില്ലാത്ത പൊതുജനത്തെ സംബന്ധിച്ചിടത്തോളം മുകേഷിന് വെച്ചത് ജയരാജന് കൊണ്ടുവന്നേ തോന്നൂ.
.അല്ലെങ്കിലും
കേരളത്തിൽ സിപിഎമ്മിന് ഇപ്പോൾ നല്ല സമയമല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പാർട്ടിയുടെ എംഎൽഎ മുകേഷിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു പാർട്ടി . മുകേഷിനെ പാർട്ടി രാജിവെപ്പിക്കും എന്നും കരുതിയിരുന്നു.എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. മാറേണ്ടി വന്നത് ഇ പി യ്ക്ക്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്ത് ബിജെപി ബന്ധത്തിന്റെ പേരിൽ മുന്നണിയെ പ്രതിരോധത്തിലാക്കിയ ഇ പി ജയരാജനെ കൺവീനർ സ്ഥാനത്തുനിന്ന് നീക്കി തന്ത്രപ്രധാനമായ രാഷ്ട്രീയ തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്.
തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കി ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കറെ കണ്ട കാര്യം ജയരാജൻ മാധ്യമങ്ങൾക്കു മുന്നിൽ സമ്മതിച്ചിരുന്നു. പാർട്ടിയിൽ അവമതിപ്പും ആഘാതവുമുണ്ടാക്കിയ ഈ പ്രതികരണത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമുൾപ്പെടെ അതേ ദിവസം തന്നെ പരസ്യമായി മറുപടി പറയേണ്ടിയും വന്നു .
ഇതാണ് ഇ പി ജയരാജന്റെ സ്ഥാനം തെറിപ്പിച്ചത്.

 image 2 of news

ജയരാജനെ പൂർണമായും തള്ളി കൊണ്ടുള്ള ഒരു പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അന്നുണ്ടായത്.ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന് അന്നുമുതൽ രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്നതുമാണ്.
എന്നാൽ ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ
നടപടിയെടുത്താൽ അത് എതിർ കക്ഷികൾക്ക് പാർട്ടിയെ ആക്രമിക്കുന്നതിനുള്ള ആയുധമാകുമെന്നായിരുന്നു
സിപിഐഎമ്മിന്റെ ആദ്യ നിലപാട്.
HomeAd1
 image 3 of news

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് ഇ പി ജയരാജൻ തുടരുന്നതിനെതിരേ സി.പി ഐ ശക്തമായ നിലപാടെടുത്തിരുന്നതും ജയരാജിന് പുറത്തേയ്ക്കുള്ള വഴികാട്ടി.

സെകട്ടറിയേറ്റിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. പാർട്ടിക്കുള്ളിലുയർന്ന രൂക്ഷമായവിമർശനങ്ങൾക്ക്
ഒടുവിൽ ഇ പി ജയരാജൻ രാജി സന്നദ്ധത
അറിയിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ്
ടി പി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കാനും തീരുമാനമായി.

 image 4 of news

പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് ഇ പി ജയരാജനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ബിജെപിയിൽ ചേരാൻ ഈ പി ജയരാജൻ സന്നദ്ധത അറിയിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ ദേശീയ വക്താവ് പ്രകാശ് ജാവ ദേക്കർ ജയരാജനെ വീട്ടിൽ പോയി കണ്ട് ചർച്ച നടത്തുകയും ചെയ്തു എന്നാണ് ശോഭാസുരേന്ദ്രൻ ആരോപിച്ചത്. അതേസമയം പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം. ഇതിനുപിന്നാലെ കൂടിക്കാഴ്ച സമ്മതിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഈ പി ജയരാജൻ മാധ്യമങ്ങളെ കണ്ടതും രൂക്ഷ വിമർശനത്തിന് ഇടയാക്കി.എത്ര ഉന്നതനായ നേതാവും പാർട്ടിക്ക് അതീതനല്ല എന്ന പ്രഖ്യാപിത നിലപാട് ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് സിപിഎം ഇപ്പോൾ.

അതേസമയം പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളി ലൊരാളായ ജയരാജന് പാർട്ടി തന്നെ പലപ്പോഴായി ഒതുക്കുന്നു എന്ന പരാതി ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി പദവി കോടിയേരി ബാലകൃഷ്ണനും പിന്നീട് തന്നെക്കാൾ ജൂനിയർ ആയ എംപി ഗോവിന്ദനും നൽകിയതിലും ജയരാജന് അമർഷണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ബിജെപി ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയത്. ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടിയ കോൺഗ്രസിലേക്കോ ഗുരുതരമായ ആക്ഷേപങ്ങൾ സമ്മാനിച്ച ബിജെപിയിലേക്കോ പോകാൻ ഒരിക്കലും ജയരാജന് കഴിയുമെന്ന് തോന്നുന്നില്ല. അതേസമയം പാർട്ടിയിൽ തന്നെ പിണറായി ഉൾപ്പെടെയുള്ള ചില നേതാക്കൾ ചേർന്നാണ് ജയരാജനെ നിലവിൽ നേരിടുന്ന തരത്തിലുള്ള പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നും ആക്ഷേപമുണ്ട്.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞