ⓘ WEBSITE UNDER DEVELOPMENT

NewsAd1
വരിയുടയ്ക്കപ്പെട്ട സിവിൽ സർവ്വീസ്
എൻ.എസ്. അനിൽകുമാർ
20 October 2024, 12:42 am
main image of news

സത്യസന്ധതയേയും കർമ്മോത്സുകതയേയും തൂക്കിലേറ്റുന്ന നിലയിലേയ്ക്ക് കേരളത്തിലെ സിവിൾ സർവ്വീസ് അധ:പതിച്ചോ എന്ന ചോദ്യം മലയാളികളുടെ മനസ്സിൽ നിറയുന്ന സമയമാണിത്

ഈ ചോദ്യത്തിന് ഇപ്പോൾ കാരണമായത് , നവീൻ ബാബു എന്ന അഡീഷണൽ ജില്ല മജിസ്ട്രേട്ടിൻ്റെ ആത്മഹത്യ ആണ് .19-ാം വയസ്സിൽ റവന്യൂ വകുപ്പിൽ ജോലി നേടി മൂന്ന് ദശകങ്ങൾ സർക്കാരിനെ സേവിച്ച സത്യസന്ധനായ ഉദ്യോഗസ്ഥന് ജനപ്രതിനിധിയിൽ നിന്ന് ഉണ്ടായ കടുത്ത പരസ്യ അധിക്ഷേപം അദ്ദേഹത്തിൻ്റെ മരണത്തിന് കാരണമായപ്പോൾ പരാജയപ്പെട്ടത് കേരളത്തിൻ്റെ കപട പ്രബുദ്ധതയാണ് .
അഴിമതി രഹിത സിവിൾ സർവ്വീസ് എന്നത് ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന കേരളത്തിൽ സത്യസന്ധതക്ക് എന്തു വില ? നവീൻ ബാബു അഴിമതി നടത്തിയിട്ടില്ലാത്ത ,കർമ്മ കുശലനായ , സത്യസന്ധനും സൗമ്യനുമായ ഉദ്യോഗസ്ഥൻ ആയിരുന്നുവെന്ന് ഇതിനോടകം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ജില്ലാ കളക്ടർമാരും സഹപ്രവർത്തകരും പറഞ്ഞിട്ടുണ്ട് . അഴിമതി നടത്താത്ത ഉദ്യോഗസ്ഥൻ സ്വാഭാവികമായും തൻ്റെ ഓഫീസ് അഴിമതി മുക്തമാക്കാൻ ശ്രമിക്കും . അത്തരം ശ്രമങ്ങളാകാം ഒരു പക്ഷേ യാത്രയയപ്പ് യോഗത്തിൽ അദ്ദേഹം നേരിട്ട അധിക്ഷേപത്തെ നിശ്ശബ്ദമായി ആസ്വദിക്കപ്പെട്ടത് . ജില്ലാ കളക്ടർ അദ്ധ്യക്ഷനായി കളക്ട്രേറ്റ് ഉദ്യോഗസ്ഥർ സംഘടിപ്പിച്ച പരിപാടിയിൽ , അധികാര ഗർവ്വിൽ അതിക്രമിച്ചെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നവീൻ ബാബുവിനെ കൈക്കൂലിക്കാരനായി ചിത്രീകരിച്ച് അപമാനിച്ചപ്പോൾ സദസ്സിൽ നിന്നോ വേദിയിൽ നിന്നോ ഒരു പ്രതിഷേധവും ഉയരാത്തത് കേരളത്തിലെ സിവിൾ സർവ്വീസ് എത്രത്തോളം അഴിമതിയിൽ മുങ്ങിയിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് .

 image 2 of news

പി. പി ദിവ്യ പുഞ്ചിരിച്ച് അധിക്ഷേപം ചൊരിയവേ തല താഴ്ത്തി ആസ്വദിച്ചിരുന്ന കണ്ണൂർ ജില്ലാ കളക്ടറും , സദസ്സിൽ മൗനം നിറച്ച് മാറാല തീർത്ത ഉദ്യോഗസ്ഥരും അത്യാവശ്യം അഴിമതി നടത്തുന്നവരോ , അഴിമതിക്ക് കൂട്ട് നിൽക്കുന്നവരോ ആണെന്ന സത്യം നാം തിരിച്ചറിയണം . കമ്യൂണിസ്റ്റ് ഭീകരത ഭരിക്കുന്ന കണ്ണൂരിൽ നവീൻ ബാബുവിനെ പോലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സ്ഥാനമില്ല . നിരവധി അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ വില്ലേജ് ഓഫീസ് വരെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ലാവണമാണ് . അപൂർവ്വമായി മാത്രം കാണപ്പെടുന്ന നവീൻ ബാബുമാർ ഇവർക്കിടയിൽ ചക്രശ്വാസം വലിച്ച് കഴിയുന്നു . കേരളത്തിലെ സർക്കാർ ഓഫീസുകളിൽ അഴിമതി സ്ഥാപനവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു . അതിന് നേതൃത്വം നൽകുന്നത് ഇടത് സംഘടനകളിലെ തൊരപ്പൻമാരായ നേതാക്കൾ .പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും യഥേഷ്ടം അഴിമതി നടത്താൻ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന ഇക്കൂട്ടർ സ്വന്തം നിലനില്പിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്നവരാണ് . സാധാരണക്കാർക്ക് സർക്കാർ സേവനം അപ്രാപ്യമാക്കുന്നതും ഈ രാഷ്ട്രീയ അടിമകളാണ് .
ഓരോ ഫയലും ഓരോ ജീവിതമെന്ന് പാടി നടക്കുന്ന മുഖ്യമന്ത്രിയും അത് ഏറ്റുപാടിയ ദിവ്യയും കമ്യൂണിസ്റ്റ് പൊള്ളത്തരങ്ങൾ മാത്രമാണ് . ഇതിനിടയിൽ പരമാവധി കൈക്കൂലി വാങ്ങി മണിമാളികകൾ പണിഞ്ഞും ആഡംബര ജീവിതം നയിച്ചും വാണരുളുന്ന ഉദ്യോഗസ്ഥർ നവീൻ ബാബുമാർക്ക് വേണ്ടി ശബ്ദം ഉയർത്തില്ല , പ്രതിഷേധിക്കില്ല .
ഇവരാണ് കേരളത്തിലെ സിവിൾ സർവ്വീസിനെ രാഷ്ട്രീയ അടിമയാക്കി മാറ്റിയത് . ഈ അടിമ മനോഭാവമാണ് കണ്ണൂരിലെ യാത്രയയപ്പിൽ കണ്ട മൗനം . കമ്യൂണിസ്റ്റ് യജമാനൻമാരാൽ ഷണ്ഡരാക്കപ്പെട്ട കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദികൾ . വലിഞ്ഞ് കയറി വന്നവളുടെ പുഞ്ചിരിയിൽ ചാലിച്ച വിഷ വാക്കുകൾക്കെതിരെ ഒരാളെങ്കിലും പ്രതിഷേധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ , നവീൻ ബാബു കടുംകൈ ചെയ്യില്ലായിരുന്നു . യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ മന:സാക്ഷി ഉളളവരും മനുഷ്യരും ആണെങ്കിൽ ഈ മരണത്തിൻ്റെ പാപഭാരം നിങ്ങളെ വേട്ടയാടും ....
HomeAd1

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞