ⓘ WEBSITE UNDER DEVELOPMENT

NewsAd1
സർവീസ് പെൻഷണേഴ്സ് ജാഗ്രതൈ പെൻഷൻ സ്വാഹ ആയേക്കും
ഡോ. എസ്. ശിവപ്രസാദ്
24 March 2025, 12:35 pm
main image of news

“എൻ്റെ പൊന്നു തള്ളേ നിങ്ങൾക്ക് എന്തിനാണ് ഈ 50,000 രൂപ പെൻഷൻ കാശ് “ എന്ന് പെറ്റമ്മയോട് ചോദിക്കാറുണ്ട് എന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പലതും ഉണ്ട്.

കേരളം എന്ന കൊച്ചിനെയും കുളിപ്പിച്ച് കുളിപ്പിച്ച് കൊല്ലും എന്ന രീതിയിലാണ് തുടർഭരണം നേടിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പോക്ക്. തനതായ സംസ്കാരവുമായി തല ഉയർത്തി നിന്ന ബംഗാളിനെ വരട്ട് ന്യായങ്ങൾ നിരത്തി ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതിന്റെ മുൻ പരിചയമുണ്ട് താനും. 1977 മുതൽ 2011 വരെ തുടർച്ചയായ 7 സർക്കാരുകൾ 34 കൊല്ലമെടുത്താണ് ബംഗാളിനെ ദയനീയ അവസ്ഥയിലാക്കിയത് എങ്കിൽ കേരളത്തിലതിന് അടുത്ത ഒരു ടേം കൂടി മതിയാവും.
ആശാവർക്കർമാർ, ക്ഷേമ പെൻഷൻ കാർ, ട്രാൻസ്പോർട്ട് ജീവനക്കാർ, മറ്റ് ക്ഷേമ പെൻഷൻ കാർ എന്നിവരുടെ കൂട്ടത്തിലേക്ക് സർക്കാർ ജീവനക്കാരും പെൻഷൻ കാരും എത്തിപ്പെടുന്ന കാലം അതി വിദൂരമല്ല. മുടങ്ങാതെ പെൻഷൻ ലഭിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആണല്ലോ സർക്കാർ ജീവനക്കാർ. യൗവനാവസ്ഥയിൽ ആരോഗ്യമുള്ള സമയത്ത് വിദേശത്തോ വൻ കോർപ്പറേറ്റുകളിലോ കൂടുതൽ ശമ്പളം ലഭിക്കുമായിരുന്നെങ്കിൽ കൂടി അവയെല്ലാം തിരസ്കരിച്ച് ജോലി സ്ഥിരതയും പെൻഷനും മോഹിച്ചു മാത്രം സർക്കാർ സേവനം തെരഞ്ഞെടുത്തവരാണ് ഇപ്പോഴത്തെ സർവീസ് പെൻഷണേഴ്സ്.
കേരളത്തിൽ മരണസംഖ്യ കുറയുന്നത് സർക്കാരിൻ്റെ പെൻഷൻ ബാധ്യത കൂട്ടി എന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സർവീസ് പെൻഷണേഴ്സിന് വരാനിരിക്കുന്ന ഇരുട്ടടിയുടെ വാക്കുകളായി കാണണം. മദ്യത്തിന് വില കൂട്ടിയും മറ്റ് സെസ്സുകൾ ഏർപ്പെടുത്തിയും വരുമാന മാർഗം കണ്ടെത്തുകയും ഒപ്പം ധൂർത്തും ആർഭാടവും കൊണ്ടുനടക്കുകയും ചെയ്യുന്നത് കേരളത്തിൽ വാർത്ത അല്ലാതെ ആയി തീർന്നിരിക്കുന്നു.

 image 2 of news

ഒന്നുകിൽ പിൻവാതിൽ നിയമനം ഇല്ലെങ്കിൽ താത്കാലിക നിയമനം എന്ന രീതിയിൽ സ്വന്തം അണികൾക്ക് താൽക്കാലിക ആശ്വാസം നൽകി മറ്റുള്ളവരിൽ നിന്നും പിഴിയുന്ന ഏർപ്പാട് എതിർത്തിട്ടും കാര്യമില്ലാത്ത അവസ്ഥയിൽ എത്തപ്പെട്ടിരിക്കുന്നു. എന്തിനേറെ വെള്ള നീല റേഷൻ കാർഡ് ഉടമകളിൽ നിന്ന് ഒരു രൂപ വീതം സെസ് പിരിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നാണംകെട്ട വളഞ്ഞ വഴി പോലും നാണമില്ലാതെ ആരംഭിക്കാൻ പോവുകയാണ് സർക്കാർ.

മരണസംഖ്യ കുറയുന്നതനുസരിച്ച് പെൻഷൻ നൽകാനുള്ള പുതിയ പോംവഴികൾ കണ്ടെത്തണം എന്നുള്ള എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ അഭിപ്രായത്തെ സജി ചെറിയാന്റെ പ്രസംഗവുമായി കൂട്ടി വായിക്കണം. കേരളത്തിലെ ജീവിക്കാൻ നട്ടംതിരിയുന്ന സർവ്വ സാധാരണക്കാരായ ബഹുഭൂരിപക്ഷം പേരുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ “എൻ്റെ പൊന്നു തള്ളേ നിങ്ങൾക്ക് എന്തിനാണ് ഈ 50,000 രൂപ പെൻഷൻ കാശ് “ എന്ന പരാമർശം മന്ത്രി നടത്തില്ലായിരുന്നു. ഒരു പുതിയ പെൻഷൻ സ്കീം രൂപപ്പെടുത്തണം എന്ന ഒരു പൊതു കാഴ്ച്ചപ്പാടാണ് ഇപ്പോൾ ഉയർത്തിപ്പിടിച്ചിരിക്കുന്നത് അത്തരം ഒരു സാഹചര്യം രൂപപ്പെടുത്തുന്നതിന് വേണ്ടി ആവശ്യമായ പഠനം നടത്തി മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമം എന്നായിരുന്നു സജി ചെറിയാനെ പിന്തുണച്ച് രാമകൃഷ്ണന്റെ പ്രതികരണം. എന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകളിൽ
എന്തിലും ഏതിലുമുള്ള താൻ പ്രമാണിത്തം , കാഴ്ചപ്പാടുകളിലെ വ്യതിയാനം. മുതലാളിത്ത ചങ്ങാത്തത്തോടുള്ള അതിരുവിട്ട അവിഹിതം, സാധാരണക്കാരിൽ നിന്നുള്ള അകന്നു പോക്ക്, സാമൂഹ്യ വിപ്ലവം എന്ന രീതിയിൽ വിവിധ മേഖലകളിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ, അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് വ്യതിചലിച്ചുള്ള ജീവിതരീതികൾ എന്നിങ്ങനെ പാർട്ടിയെ ഗ്രസിച്ചിരിക്കുന്ന രോഗങ്ങൾ പലതാണ്.
ആദ്യ സാമ്പിൾ വെടിക്കെട്ട് നടത്തി പൊതുസമൂഹത്തിന്റെ പൾസ് വായിച്ചെടുത്ത് പിന്നീട് ആശയങ്ങൾ നടപ്പാക്കുക എന്ന സ്ഥിരം പരിപാടിയാണ് പെൻഷൻ കാര്യത്തിലും ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
HomeAd1
 image 3 of news

പെൻഷൻ ഇല്ലാതാക്കാനോ ക്രമപ്പെടുത്താനോ ഉള്ള ഒരു നീക്കവും ഇടതുപക്ഷ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇല്ല എന്നൊക്കെ പറഞ്ഞു ഇപ്പോൾ മലക്കമറിയും. പക്ഷേ ഒന്നുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ അന്തരം കുറയ്ക്കുന്നതിനു പകരം സുഖലോലുപതയിൽ ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് വരേണ്യ വർഗ്ഗത്തെ സൃഷ്ടിക്കാൻ പാടുപെടുന്ന ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിൻറെ ഗൂഢാലോചനകളിൽ പലതും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. അതിൻ്റെ കഷ്ടനഷ്ടങ്ങൾ സഹിക്കുന്നതാകട്ടെ ബംഗാളും ത്രിപുരയും പോലെ കേരളവും.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞