മുട്ടിടിയും മൂത്രശങ്കയും
മോഹൻ കെ കൃഷ്ണൻ
25 March 2025, 7:43 am
മൂന്നാം ഊഴത്തിന്റെ കിനാവുകൾ പടർത്തി അണികളെ ഉഷാറാക്കാനും സ്വയം ബോധ്യപ്പെടുത്തലുകളിലുമാണ് സിപിഎം. അധികാരം അതിജീവനത്തിന്റെ അനിവാര്യതയാവുന്നു. അതാണവസ്ഥ. അവശേഷിക്കുന്ന തുടിപ്പുകൾ കൂടി കെട്ടുപോയാൽ രാജ്യത്ത് അതു അവസാനത്തിന്റെ ആരംഭമാകും ആർ എസ്പി, ഫോർവേഡ് ബ്ളോക്ക് പെസന്റെ ആൻഡ് വർക്കേഴ്സ് പാർട്ടി ഇത്യാദികളിൽ ഒന്നായി കൂപ്പുകുത്തും.അതോടെ മറ്റിടങ്ങളില ഔദാര്യ സീറ്റുകൾ നിലച്ചു പോകും. ഡിഎംകെയുടെയും കോൺഗ്റസിന്റെയും സൗമനസ്യമാണ് ഇന്നത്തെ ദേശീയ പദവി. അധികാരം ഇല്ലാത്ത അവസ്ഥ അങ്ങനെ അചിന്ത്യമാകുന്നു.
കരിയറിസവും അധികാര മോഹവും സാമ്പത്തിക ടാർജറ്റുകളും പിൻപറ്റുന്ന പുതിയ നേതൃത്വ ദളങ്ങൾ ആശങ്ക ഉയർത്തുന്നു.. അടിത്തറ ചീട്ടു കൊട്ടാരം പോലെ മറിയാം. പ്രതിബദ്ധമായ ഒരു തലമുറ കുറ്റിയറ്റു പോയിരിക്കുന്നു. ആളൂപിടിക്കാനും ഓളം നിനിർത്താനും പഴയ തുറുപ്പുകൾ പോരാതെ വരുന്നു. രക്സാക്ഷി നിർമാണത്തിനും സ്കോപ്പു കുറവാണ്.
ഐടിയും സോഷ്യൽ മീഡിയയും അനുസാരികളും പാർട്ടിയുടെ പ്രഹര ശേഷിയെ തന്ത്രങ്ങളെ അസ്തിത്വത്തെ കാലഹരണപ്പെടുത്തുന്നു.
ബിജെപിയെ അങ്ങു വല്ലാതെ അവർ ഭയക്കുന്നു. ഏഷ്യിനെറ്റിന്റെ മൂതലാളി ബിജെപി പ്രസിഡന്റ് എന്നായിരൂന്നു പാർട്ടി പത്രത്തിലെ തലക്കെട്ട്. പെയ്മെന്റ് സീറ്റിലാണ് അരങ്ങേറ്റമെന്ന് മറ്റൊരു വാർത്ത. പുതിയ അധ്യക്ഷൻ ഒരു വെല്ലു വിളിയെന്നു വ്യക്തം.വിദ്യാഭ്യാസവും പ്രൊഫഷണലിസവും വിവര സാങ്കേതിക രംഗത്തെ മികവും സംരംഭകത്വമുള്ള മറ്റൊരു ചീഫ് മറ്റാർക്കുമില്ല.ഡ്റില്ലും തയ്യലും ടിടിസിയും സൃഷ്ടിച്ച മാഷും ടീച്ചറും ആധുനിക കാലത്തെ മായുന്ന മുദ്രകളാണ്.ഹരികഥാ കാലക്ഷേപം പോലെ.
അനുഷ്ഠാന സമര അഭ്യാസം മുറതെറ്റാതെ നടത്തി, മുഷ്കിന്റയും എണ്ണത്തിന്റെയും വണ്ണത്തിന്റെയും അധികാരത്തിന്റെയും ഭീഷണിയുടെയും ബലത്തിൽ ഔപചാരിക അനൗപചാരിക തൊഴിൽ മേഖലകളിലെ തൊഴിൽ ശക്തിയെ കൈയ്യടക്കിയവർക്ക് ആശാ സമരത്തിൽ അടിതെറ്റി.നിനച്ചതല്ല നടക്കുന്നത്. അവയ്ലബിൾ സെക്രട്ടേറിയറ്റ് ദിർസവും കൂടി വീതംവച്ച് പുലഭ്യം പറഞ്ഞിട്ടും ഭീഷണി മുഴക്കിയിട്ടും സമരം കടുക്കുന്നു.ജനപിന്തുണ ഏറുന്നു. സമരംഅനിശ്ചിമായി നീട്ടികൊണ്ടു പോകാൻ എല്ലാവരും ചേർന്ന് ഗൂഡാലോചന നടത്തുകയാണെന്നു പാർട്ടി പത്രം നെഞ്ചത്തടിച്ചു വിലപിക്കുന്നു. എങ്കിലും ദുരഭിമാനം വെടിയാൻ തയ്യാറുമല്ല. മീഡിയാ അറ്റൻഷൻ മാറ്റാനും വ്യക്തിഗത തേജോവധത്തിനും ശശിമാരുടെ ബോംബു നിർമാണവും പുരോഗമിക്കൂന്നു.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..