ⓘ WEBSITE UNDER DEVELOPMENT

NewsAd1
'മാർക്സിസ്റ്റ് പാർട്ടിയിൻ കാൺഗ്രസ്സാ?' ഒന്നുമേ പുരിയിലയേ !
മോഹൻ കെ കൃഷ്ണൻ
4 April 2025, 3:44 pm
main image of news

കേരള അരശാങ്കത്തുക്കാകെ കൂട്ടനിലവിളികളും മാസ് തേങ്ങയുടപ്പും!

ഇത് അമ്മൻ കൊടയാണോ കൊടുതിയാണോ കോർപ്പറേറ്റ് കോൺക്ളേവാണോ തിരുവിഴയാണോ തിരുമണമാണോ... ആർക്കും അറിയില്ല. നാട്ടുകാർക്കും ഒരു പിടിയുമില്ല.

 image 2 of news

കേരളാവിലിരുന്തു ആരെക്കൊയോ എന്തൊക്കയോ കൊണ്ടുവരുന്നു. എന്തൊക്കൊയോ ചെയ്യുന്നു. പൊതു മൈതാനത്ത് സിനിമാ സെറ്റെന്ന പോൽ ആഢംബര ഏസി ദർബാറുകൾ പണിയൂന്നു. ടൂർ എന്ന പേരിൽ ചെറു സംഘങ്ങൾ കേരളത്തിന്റെ വടക്കാൻ ഭാഗങ്ങളിൽ നിന്നും വൻതോതിൽ വന്നിറങ്ങുന്നു. അവർ വിഴയൂടെ ജനക്കൂട്ടമായി മാറുന്നു.

ആണ്ടിയപ്പന്റെ സങ്കീർത്തനങ്ങളുടെ ടെയും നടൻ വിജയ്യുടെ ലേറ്റസ്റ്റ് സിനിമാപ്പാട്ടിന്റെയും അകമ്പടിയിൽ,ഉരുകുന്ന ചൂടിലും ഇടയ്ക്കു വരുന്ന വേനൽ മഴയിലും മധുര പതിവു പോലെ മധുരമായി നീങ്ങുന്നു.
HomeAd1
 image 3 of news

മീനാച്ചി അമ്മൻ കോയിലിൽ പതിവു പോലെ മല്ലികപ്പൂചരങ്ങളും കുങ്കുമവും ഭസ്മവൂം കൊഴുന്തും വില്പനയുമായി പാട്ടികളും പാട്ടമാരും സജീവമാണ്.

ചിറ്റപ്പന്റെ ഭാഷയിൽ,'ലോകവും രാജ്യവും വർദ്ധിച്ച ഹൃദയമിടിപ്പോടെ എത്തിവലിഞ്ഞു ഉറ്റു നോക്കുന്ന' ഈ കൂട്ടത്ത കവർ ചെയ്യാൻ ദേശീയ മാധ്യമം എഎൻഐ മാത്രം. തമിഴ് ചാനലുകൾ മരുന്നിനു പോലുമില്ല ലൈവായി. കേരളത്തിൽ നിന്നുള്ള മാധ്യമപ്പടയാണ് മാനം കാത്തത്. ദേശാഭിമാനിയും തീക്കതിരും പേജു നിറയ്ക്കാൻ അടുക്കളയും അകത്തളവും പരതുന്നു.

 image 4 of news

രാജ്യത്തെ ഏറ്റവും വലിയ ഈർക്കിലെന്നോ പണ്ടത്തെ പാട്ടപ്പിരിവിന്റെ രാജാപാർട്ട് രങ്കദുരൈ എന്നോ ഇതുവരെയും നാട്ടിലെ ഒരു കഴകവും വെട്റി കച്ചിയും വിളിച്ചിട്ടില്ല. വിവേകവും വിവരവും ഉള്ള ആരും അങ്ങനെ വിളിക്കുകയും ഇല്ല. രാജ്യത്ത് മൊത്തത്തിൽ വോട്ടു ശതമാനം ഒരു ശതമാനത്തിനു താഴെയാണെന്നു സമ്മേളന റിപ്പോർട്ട് തന്നെയാണ് വിളംബരം ചെയ്തത് ആളു മാത്രമല്ല കാര്യം എന്നത് എൽ കെജി അറിവാണന്ന് ആർക്കുമറിയാം.

ഈ താല്ക്കാലിക ദർബാറിലേക്ക് വരാൻ വിസമ്മതിച്ച മുതൽവർ സ്ററാലിനായി പുതിയ വേദി തിരക്കിട്ടു തയ്യാറാക്കിയതായാണ് റിപ്പോർട്ട്. അവിടെ വച്ചായിരുന്നു ഫെഡറലിസത്തിന്റെ ബുൾസെ വേവിച്ചെടുത്തത്. ഡിഎംകെ കൂട്ടണി മുതൽവന് വാഴ്ത്തുക്കളും കൈയ്യടിയും നൽകി മടങ്ങി.മറ്റു പുരഴ്ചി തലൈവൻമാർ അനാഥരുമായി.

സീതാറാം യച്ചൂരിയുടെ കാലത്തെ സമ്മേളനങ്ങളിലെല്ലാം എസ് യുസിഐയുടെ ജനറൽ സെക്രട്ടറി സൗഹാർദ്ദ പ്രതിനിധിയായി പങ്കെടൂത്തിരുന്നു എന്നതും ഓർക്കാം.

പുട്ടിനു കടലപോലെ പെരിയോരും ഭാരതിയും റസീപ്പിയിലുണ്ട്. പരമ്പരാഗതമായി പിന്തുടരുന്ന ചില രക്തസാക്ഷി സ്മരണകളും ദീപശിഖാറാലിയും മുടക്കിയില്ല. പക്ഷേ ഹന്താക്കളെ പറ്റി പരാമർശമില്ല.സാമുഹിക വിരുദ്ധർ എന്നുമാത്രം മലയാളത്തിൽ പറഞ്ഞ് കുഴപ്പം ഒഴിവാക്കി.സാർവ്വദേശിയം അധികമാതിനാൽ മുല്ലപ്പെരിയാറും മാറ്റിവച്ചു.അല്ലെങ്കിൽ കഥമാറും.കോൺഗ്രസും ആർഎസ്എസും അധികം പുലഭ്യം കേൾക്കാതെ രക്ഷപ്പെട്ടു.ഹാവു..ആശ്വാസം!
കേരള അരശാങ്കത്തെ പാതുകാക്കാനുള്ള നിലവിളികളും ശരണജപങ്ങളും തേങ്ങയടിയും മാത്രമായി മാറി 24 ആം പാർട്ടി കോൺഗ്രസ്.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞