ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികൾ അതി ദാരുണമായി, അപമാനിക്കപ്പെട്ട് കുടുംബാംഗങ്ങളുടെ മുന്നിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം പുരുഷൻമാർ. വെടിവയ്ക്കുന്നതിന് മുമ്പ് ID കാർഡ് വാങ്ങി പരിശോധിച്ച് ഹിന്ദു എന്നുറപ്പാക്കുന്നു. സംശയം തോന്നിയവരുടെ വസ്ത്രം അഴിപ്പിച്ച് മുസ്ലിം അല്ലെന്ന് ഉറപ്പാക്കി. ഇത് കേവലം ഒരു ഭീകരാക്രമണമല്ല; ഇസ്ലാമിക ആക്രമണമാണ്, മതം നോക്കിയുള്ള ഭീകരാക്രമണം. നൂറ്റാണ്ടുകളായി ഭാരതത്തിലെ ഹിന്ദുക്കൾ നേരിടുന്ന മത ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണം. അക്കൂട്ടത്തിൽ തൃശൂരിലെ രാമചന്ദ്രൻ മുതൽ മുംബൈയിലെ ഹേമന്ത് വരെയുള്ള 28 പേർ. അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും കുടുംബ സമേതം കശ്മീരിൽ എത്തിയവർ.
ഈ സംഭവങ്ങൾ കൂട്ടിവായിക്കുമ്പോൾ പഹൽഗാം ആക്രമണത്തിൻ്റെ ഉദ്ദേശ്യം വ്യക്തമാകും.സംഘത്തിൽ ആറോളം ഭീകരർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. പ്രാദേശിക സഹായം ഇല്ലാതെ പഹൽഗാം പോലെ തുറസ്സായ സ്ഥലത്ത് ഭീകരർക്ക് അനായാസം കടന്നു വരാൻ കഴിയില്ല. പുൽവാമ ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകം. 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം സാധാരണ ഗതിയിലേക്ക് മടങ്ങിവന്നു കൊണ്ടിരുന്ന കശ്മീരിൽ വീണ്ടും അശാന്തിയുടെ വിത്തുകൾ പാകുന്നതാര്? അതിർത്തിക്കപ്പുറമുള്ള ശത്രുക്കളോ ; രാജ്യത്തിനകത്തെ ഒറ്റുകാരോ..? രണ്ടായാലും അവസാനിപ്പിക്കേണ്ട സമയമായി. ഇല്ലെങ്കിൽ ‘ വികസിത ഭാരതം’ എന്ന ലക്ഷ്യം വെറും സ്വപ്നമായി അവശേഷിക്കും.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..