ⓘ WEBSITE UNDER DEVELOPMENT

NewsAd1
തൊഴിൽ തർക്കം തീർപ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു
News Bureau
6 March 2025, 4:45 pm
main image of news

ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു.

റസ്റ്റോറന്റ്റ് മുതൽ ഡെലിവറി പോയിൻ്റ് വരയുള്ള ദൂരത്ത് കിലോമീറ്ററിന് 6 രൂപ 50 പൈസ നിരക്കിൽ വർദ്ധനവ് വരുത്തിയും ഒരു ഡെലിവറിക്ക് മിനിമം കൂലിയായി 25രൂപ ഉറപ്പാക്കിയും ഡെലിവറി പാർട്‌ണർ നിൽക്കുന്ന സ്ഥലത്തു നിന്ന് റസ്റ്റോറൻ്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ എന്ന നിരക്കിലും ഡെലിവറി പൂർത്തീകരിച്ചുള്ള റിട്ടേൺ ദൂരത്തിന് കിലോമീറ്ററിന് 6 രൂപ നിരക്ക് വ്യവസ്ഥകളോടെ അംഗീകരിച്ചുമാണ് കൂലി പുതുക്കി നിശ്ചയിച്ചത്.

 image 2 of news

മാർച്ച്‌ 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നറിയിച്ച് തൊഴിലാളികളുടെ സംയുക്ത സമരസമിതി സമർപ്പിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രിയുടെ നിർദേശാനുസരണം നടന്ന ചർച്ചയിലാണ് തീരുമാനം.
HomeAd1

അഡീഷണൽ ലേബർ കമ്മീഷണർ കെ.എം.സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി ഐ ടി യു പ്രതിനിധി സുകാർണോ, ഐ എൻ ടി യു സി പ്രതിനിധി പ്രതാപൻ, എ ഐ റ്റി യു സി പ്രതിനിധി സജിലാൽ, റീജിയണൽ ഡയറക്ടർ റാഹത്ത് ഖന്ന തുടങ്ങിയവർ പങ്കെടുത്തു.

Keywords:

home ad2 16*9

Recent in Business

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞