ⓘ WEBSITE UNDER TESTING

NewsAd1
സിദ്ദിഖ്‌, രഞ്ജിത് എന്നിവർ സ്ഥാനമൊഴിഞ്ഞു
News burau,Thiruvananthapuram
25 August 2024, 6:55 am
main image of news

തിരുവനന്തപുരം∙ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിസെക്രട്ടറി സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്.

 image 2 of news

രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്.
HomeAd1
 image 3 of news

നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.ഹേമാ കമ്മിറ്റി റിപ്പോർട്ടിനെയും തുടർന്നുയർന്ന ആരോപണങ്ങളെയും തുടർന്ന് നടൻ സിദ്ദിഖ് അമ്മ സംഘടനയുടെ സെക്രട്ടറി പദം ഒഴിഞ്ഞു. ഇതിനുപിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.

പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയ ശേഷം സംവിധായകൻ രഞ്ജിത് ലൈംഗിക താത്പര്യത്തോടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ബംഗാളി നടി ശ്രീ രേഖാ മിത്ര ആരോപണമുയർത്തിയിരുന്നു.

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞