ⓘ WEBSITE UNDER TESTING

NewsAd1
മോഹൻ അങ്കിളിന്റെ ഓർമ്മയിൽ :അനന്തപത്മനാഭൻ
അനന്തപത്മനാഭൻ
27 August 2024, 2:53 pm
main image of news

അന്തരിച്ച സംവിധായകൻ മോഹനെ കുറിച്ച് ചലച്ചിത്രകാരൻ പി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്.

കഴിഞ്ഞ വർഷം മേയിൽ ആണ് മോഹൻ അങ്കിൾ വീണ കാര്യം അമ്മ പറഞ്ഞത്. " ഇത്ര നേരം ഒപ്പമുണ്ടായിരുന്നു .കൃഷ്ണൻ നായർ സാറിൻ്റെ അനുസ്മരണ ഫങ്ഷന് ' കണ്ടപ്പൊ... കൈയ്യും തന്നു. എൻ്റെ തൊട്ടടുത്ത കസേരയിലായിരുന്നു മോഹൻ .
പെട്ടെന്ന് ആ ഇരുപ്പിൽ കുഴഞ്ഞു വീണു. പാവം ഇതിനായിട്ട് ചെന്നൈയിൽ നിന്നും കൊച്ചിയിൽ പോകാതെ തിരുവനന്തപുരത്തു വന്നതാ. മോഹൻ്റെ ഗുരു ആയിരുന്നല്ലൊ കൃഷ്ണൻ നായർ സർ. "

 image 2 of news

അമ്മ അതേത്തുടർന്ന് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്ത പി.ആർ.എസ് ഹോസ്പിറ്റലിലും പോയി. കഴിഞ്ഞ ദിവസം കുറച്ച് ഭേദമായി , റെസ്പോൺസ് വന്നു തുടങ്ങി ഓർമ്മ ഒക്കെ ഉണ്ട് എന്ന് കേട്ടു.. കാണണം എന്ന് വിചാരിച്ചതാണ്. ഇപ്പൊ പോയി എന്ന് അറിഞ്ഞു.

എന്നോട് പറഞ്ഞിട്ടുണ്ട്, "പത്മരാജൻ്റെ തിരക്കഥ എനിക്ക് ഒരു വരി മാറ്റേണ്ടി വന്നിട്ടില്ല. ബാക്കി എല്ലാറ്റിലും എൻ്റെ തീമാറ്റിക് കോൺട്രിബ്യൂഷൻ തിരക്കഥയിൽ ഉണ്ടാവും.. അതു കൊണ്ടാണ് മറ്റു പലർക്കുമൊപ്പം തിരക്കഥയുടെ ക്രെഡിറ്റ് ഷെയർ ചെയ്തത്. പത്മരാജന്റെ തിരക്കഥകളിൽ ഒരു വരി പോലും എൻ്റെയല്ല."
അവർ മൂന്ന് ചിത്രങ്ങളിൽ ഒരുമിച്ചു.കൊച്ചു കൊച്ചു തെറ്റുകൾ, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള - മൂന്നും ശ്രദ്ധേയങ്ങൾ . ശാലിനി സൂപ്പർ ഹിറ്റും. തമിഴിലും സരിത എന്ന പേരിൽ അദ്ദേഹം അത് റീമേക്ക് ചെയ്തു. അച്ഛന്റെ മരണ ശേഷവും ഇടയ്ക്ക് ഫോണിൽ വിളിച്ച് അന്വേഷണങ്ങൾ ഉണ്ടായി.
എൻ്റെയും മാതുവിൻ്റെയും വിവാഹങ്ങൾക്ക് ഗുരുവായൂരും പാലക്കാടും പങ്കെടുത്തു.
HomeAd1
 image 3 of news

ഒരു ചോദ്യം ചോദിക്കണം എന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മകഥയിൽ എഴുതിയിരുന്നു. ചെറുപ്പത്തിൽ ഒരു അർദ്ധരാത്രി തൃശ്ശൂർ വെച്ച് കൊള്ളി ജോസ് എന്ന അന്നത്തെ കുപ്രസിദ്ധ ഗുണ്ടയെ കണ്ടു മുട്ടിയ കാര്യം.. (അനുശ്രീ ആണ് എഴുതിയത് ) ഒന്ന് വിരട്ടി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പയ്യനായ മോഹനെ 'രാത്രി ഇങ്ങനെ കറങ്ങി നടക്കരുത്. സ്ഥലം ശരിയല്ല' എന്ന സ്നേഹപൂർണമായ താക്കീതോടെ വീട്ടിൽ കൊണ്ടാക്കിയ കഥ.
"പിന്നീട് വർഷങ്ങൾക്കു ശേഷം പത്മരാജനുമായി ഈ കഥ പറഞ്ഞപ്പോൾ 'ജോസ് നമ്മുടെ പഴയ കക്ഷിയല്ലെ?' എന്നു പറഞ്ഞു ചിരിച്ചു. ഞാൻ ദയന്നു പോയി. കാരണം ജോസ് അന്ന് ഞങ്ങൾക്കൊക്കെ ടെറർ ആയിരുന്നു ".
വിയ്യൂർ സെൻട്രൽ ജയിലിലെ അവസാനത്തെ തൂക്കു കയർ കൊള്ളി ജോസിന് ആയിരുന്നു....
ആ കൊള്ളി ജോസ് ആണ് ഉദകപ്പോളയിലെ ആൻ്റപ്പൻ . അച്ഛൻ്റെ തൃശ്ശൂർ ആകാശവാണിക്കാലത്ത് പുള്ളി 'തങ്ങളി'ൻ്റെ അപ്രൻ്റീസ് ആയിരുന്നു.
തൂവാനത്തുകളി ൽ ഒരു രംഗത്തിൽ മാത്രമാണ് ആൻ്റപ്പൻ വരുന്നത്. ക്ലാരയുടെ രണ്ടാനമ്മയെ വിരട്ടുന്ന രംഗത്തിൽ മാത്രം. ശ്രീമൂലനഗരം മോഹൻ ചേട്ടൻ്റെ റെക്കമെൻ്റേഷനിൽ ആ വേഷം ചെയ്തത് അലിയാർ എന്ന നാടക നടനാ യിരുന്നു. അദ്ദേഹവും ഇന്നില്ല.
ആ കൊള്ളി ജോസിൻ്റെ രാത്രിയെ പറ്റി നേരിട്ട് ചോദിക്കണം എന്നുണ്ടായിരുന്നു. അച്ഛൻ മോഹൻ അങ്കിളിനോട് പങ്കു വെച്ചു കഥയും....

 image 4 of news

മോഹൻ എന്ന സംവിധായകൻ്റെ എല്ലാ ചിത്രങ്ങളും നല്ല നിലവാരം പുലർത്തി ഇരുന്നു. പലതും മികച്ചവയും ..
എന്നെ ഏറ്റവും ആകർഷിച്ചത് 'സൂര്യദാഹം' ആണ്. ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിയ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം നഷ്ടപ്പെട്ടു പോയി എന്നറിഞ്ഞു.
കൃതഹസ്തനായ സംവിധായകൻ്റെ വിരലടയാളം ആ ഫ്രെയ്മുകളിൽ മുഴുവൻ പതിഞ്ഞു കിടക്കുന്നു.
ആദരം

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞