ⓘ WEBSITE UNDER DEVELOPMENT

NewsAd1
വയനാട് ദുരന്തത്തിനിരയായവർക്ക് ആദരമർപ്പിച്ച് 'നായകൻ പൃഥ്വി'
News bureau
28 September 2024, 5:09 am
main image of news

വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി ബി മാത്യു നിർമ്മിച്ച് പ്രസാദ് എഡ്വേർഡ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'നായകൻ പൃഥ്വി' ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തും.

വയനാട് ഉരുൾ പൊട്ടലിന് ഇരയായവർക്ക് ആദരവായാണ് ചിത്രം സമർപ്പിക്കുന്നത്.ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് തിരുവനന്തപുരത്തെ അമ്പൂരിയിൽ ചിത്രീകരിച്ച സിനിമയാണിത്.

 image 2 of news

വയനാട്ടിലെ ഉരുൾ ദുരന്തത്തിന്റെ സാഹചര്യങ്ങളിൽ ചിത്രത്തിന്റെ പ്രമേയത്തിന് പ്രസക്തിയേറുകയാണ്.
ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്ര ദ്ധേയനായ ശ്രീകുമാർ ആർ നായരാണ് പ്രധാനവേഷത്തിലെത്തുന്നത്.
ഷൈജു,അഞ്ജലി പി സുകുമാർ,സുകന്യ ഹരിദാസ്,പ്രിയ ബാലൻ, ബിജു പൊഴിയൂർ പിനീഷ്,പ്രണവ് മോഹൻ,രാകേഷ് കൊഞ്ചിറ,
ഡോ. നിതിന്യ, പുളിയനം പൗലോസ്, വിനോദ് വാഴച്ചാൽ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.
HomeAd1
 image 3 of news

ഗാനങ്ങൾ: ബിടി അനിൽകുമാർ, സംഗീതം: സതീഷ് രാമചന്ദ്രൻ
ആർട്ട്: സനൽ ഗോപിനാഥ് എഡിറ്റിംഗ് :ഷിജി വെമ്പായം
പശ്ചാത്തല സംഗീതം: ഷെരോൺ റോയ് ഗോമസ്, അസോസിയേറ്റ് ഡയറക്ടർ :സന്ദീപ് അജിത്കുമാർ,ഗ്രീഷ്മ മുരളി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 image 4 of news

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞