എൽ ടു എമ്പുരാൻ: മോഹൻലാൽ ശബരിമലയിൽ; പൃഥ്വി രജനീ സന്നിധിയിൽ
News Bureau
18 March 2025, 2:47 pm
മലയാള സിനിമാ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന L2 എമ്പുരാന്റെ റിലീസിനു മുന്നോടിയായി മോഹൻലാൽ ശബരിമല ദർശനം നടത്തി. എമ്പുരാന്റെ ട്രയിലർ റിലീസ് സംബന്ധിച്ച കാര്യങ്ങൾക്ക് സംവിധായകൻ പൃഥ്വിരാജ് ചെന്നൈയിലെത്തി സ്റ്റൈൽ മന്നൻ രജനീകാന്തിനെ കണ്ടു.
വമ്പൻ ഹൈപ്പിലാണ് പൃഥ്വിരാജ്‌സംവിധാനം ചെയ്യുന്ന ചിത്രം L2 എമ്പുരാൻ റിലീസിനൊരുങ്ങുന്നത്. മോഹൻലാൽ നായകനായെത്തുന്ന ലൂസിഫർ സിനിമയുടെ ഈ രണ്ടാം ഭാഗം പലതു കൊണ്ടും ഏറെ നാളായി വാർത്തകളിൽ നിറഞ്ഞു നില്ക്കുകയാണ്.
ഈ മാസം 27 നാണ് എമ്പുരാന്റെ റിലീസ്. വളരെ നാളുകൾക്കു മുമ്പു തന്നെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ചിത്രത്തിൽ നിർമ്മാണ പങ്കാളികളായിരുന്ന ലൈക്ക പ്രൊഡക്ഷൻസ് അവസാന നിമിഷം പിൻമാറിയത് റിലീസിനെ ബാധിക്കുമോ എന്ന ആശങ്കകളുണ്ടായിരുന്നു. എന്നാൽ ലൈക്കയുടെ സ്ഥാനത്ത് ഗോകുലം മൂവീസ് എത്തിയതോടെ പ്രതിസന്ധി മാറി ചിത്രം മുൻ നിശ്ചയപ്രകാരം തന്നെ റിലീസിനെത്തുമെന്ന് ഉറപ്പായി.
.
മോഹൻലാൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയത്. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി കാൽനടയായെത്തിയ മോഹൻലാലിനെ സന്നിധാനത്ത് ദേവസ്വം പ്രതിനിധികൾ സ്വീകരിച്ചു. മേൽശാന്തി അദ്ദേഹത്തിന് പ്രസാദം നൽകി. മലയാളത്തിന്റെ പ്രിയ നടനും സുഹൃത്തുമായ മമ്മൂട്ടിക്കായി വിശാഖം നക്ഷത്രത്തിൽ അർച്ചനയും മോഹൻലാൽ നടത്തി.
അതേ സമയം എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ ചെന്നൈയിലെത്തി രജനീകാന്തിനെ സന്ദർശിച്ചു
എമ്പുരാന്റെ ട്രയിലർ സൂപ്പർ താരത്തെ കാണിച്ച് അനുഗ്രഹം വാങ്ങാനായിരുന്നു സന്ദർശനമെന്ന് പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. 'എമ്പുരാന്റെ ട്രയിലർ ആദ്യമായി കാണിക്കേണ്ടത് രജനീകാന്തിനെയല്ലാതെ മറ്റാരെയാണ്. അദ്ദേഹത്തിന്റെ ഫാൻ ബോയ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് ആവേശം നൽകുന്നു. ധന്യമായ നിമിഷമാണിത്....' പൃഥ്വിരാജ് കുറിക്കുന്നു.
അതിനിടെ ചിത്രത്തിന്റെ അർമരിക്ക, ജിസിസി രാജ്യങ്ങൾ എന്നിവ ഒഴികെയുള്ള വേൾഡ് വൈഡ് ഓവർസീസ് റിലീസ് അവകാശം ഫാർസ് ഫിലിം ആൻഡ് സൈബർ സിസ്റ്റംസ് ആസ്ത്രേലിയ ഏറ്റെടുത്തു.
അമേരിക്കയിൽ റിലീസിന് ദിവസങ്ങൾ ബാക്കിനിൽക്കേ 1500 ൽപ്പരം ടിക്കുകൾ വിറ്റു കഴിഞ്ഞു. ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച പ്രീ റിലീസ് ടിക്കറ്റു വില്ലനയാണിതെന്ന് റിപ്പോർട്ടുകളുണ്ട്.