ⓘ WEBSITE UNDER DEVELOPMENT

NewsAd1
എമ്പുരാനിലെ സർപ്രൈസ് പൊളിയുന്നു.
Movie Desk
26 March 2025, 3:10 am
main image of news

വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്ന മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ എമ്പുരാനിൽ കാമിയോ ആയി എത്തുന്ന താരം ആരാണ് എന്നതറിയാൻ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെ യാവുന്നു.
മെഗാ സ്റ്റാർ മമ്മൂട്ടിയാണ് അതിഥി വേഷത്തിലെത്തി എമ്പുരാന്റെ ഓളം മാനം മുട്ടിക്കുകയെന്ന ഗോസിപ്പ് ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്.
മലയാളത്തിലെ തന്നെ യുവ
താരം ഫഹദ് ഫാസിലാണ് എമ്പുരാനിലെത്തുകയെന്നും പോസ്റ്ററിൽ വ്യാളീമുഖചിത്രം ധരിച്ച് തിരിഞ്ഞു നില്ക്കുന്ന കഥാപാത്രത്തെ കണ്ട് പ്രേക്ഷകർ അനുമാനിച്ചു. അതേ സമയം ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനാണ് എമ്പുരാനിലെ സർപ്രൈസെന്നും പ്രവചനങ്ങൾ വന്നു.
സിനിമയുടെ പ്രാമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും ഇതുസംബന്ധിച്ച ചോദ്യമുയർന്നിരുന്നുവെങ്കിലും പൃഥ്വിരാജും മോഹൻലാലുമുൾപ്പെടെ ഒരാളും ആ സസ്പെൻസ് വെളിപ്പെടുത്താൻ തയാറായില്ല.

 image 2 of news

എന്നാൽ ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ റീച്ച് മലയാളം ആ സസ്പെൻസ് പൊളിക്കുകയാണ്.എമ്പുരാനിലെ ആ താരം മറ്റാരുമല്ല, മോഹൻലാലിന്റെ പുത്രനും നടനുമായ പ്രണവ് മോഹൻലാലാണ്.

ചിത്രത്തിന്റെ നിർണ്ണായകമായ അവസാന ഭാഗത്താണ് പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ കഥാപാത്രത്തിന്റെ കൗമാര കാലമവതരിപ്പിക്കുന്ന നടനായാണ് പ്രണവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ലൂസിഫറിന് മൂന്നാം ഭാഗമുണ്ടായാൽ അതിൽ പ്രണവിന് പ്രാധാന്യമുണ്ടാവുമെന്ന സൂചനകളും എമ്പുരാൻ നൽകുന്നു.
എമ്പുരാന്റെ ആദ്യ അരമണിക്കൂർ പൂർണ്ണമായും ഹിന്ദിയിലാണെന്ന് വാർത്തകളുണ്ടായിരുന്നു. രാജ്യത്ത് പ്രമാദമായ ഗോധ്രാ കലാപമാണ് ഈ ഭാഗത്ത് ദൃശ്യവത്കരിച്ചിരിക്കുന്നതെന്ന വിവരമുണ്ട്.
അതേസമയം എല്ലാ പ്രവചനങ്ങളെയും അസാധുവാക്കിക്കൊണ്ട്, ഡ്രാഗൺ ചിത്രമുള്ള വേഷം ധരിച്ച് പിന്തിരിഞ്ഞു നില്ക്കുന്നത് ഒരു ജാപ്പനീസ് അഭിനേതാവാണെന്നും വ്യക്തമായിട്ടുണ്ട്.
HomeAd1
 image 3 of news

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞