എമ്പുരാൻ കസറി... പ്രേക്ഷകരുടെ ആദ്യ പ്രതികരണം
Movie Desk
27 March 2025, 4:19 am
ബിഗ് ബജറ്റ് മോഹൻലാൽ ചിത്രത്തിന് വൻ വരവേല്പ്. പ്രേക്ഷകർക്കൊപ്പം സിനിമ കാണാൻ മോഹൻലാൽ കുടുംബ സമേതം എത്തി.
മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും കാത്തിരുന്ന എമ്പുരാൻ സിനിമയുടെ പ്രദർശനം ഇന്ന് മുതൽ ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ആദ്യ പ്രദർശനം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു,'കിടിലം പടം'.
ചിത്രീകരണം, ശബ്ദലേഖനം, എന്നിവ ഹോളിവുഡ് നിലവാരത്തിൽ ഉള്ളവയാണെന്ന് പ്രേക്ഷകർ പ്രതികരിച്ചു. സിനിമയുടെ ആദ്യ പകുതി സ്റ്റോറി ബിൽഡ് അപ് ആയതിനാൽ ലേശം ഇഴയുന്ന 'ഫീൽ' അനുഭവപ്പെട്ടതായും പറയുന്നു." "ഗർഭിണി, ശൂലം തുടങ്ങിയ പഴകി തേഞ്ഞ അടിസ്ഥാനമില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള പ്രതിപാദനം പ്രൊപ്പഗാണ്ട പോലെ തോന്നി". ഒരു പ്രേക്ഷകൻ പ്രതികരിച്ചു. CBI, ED എന്നീ കേന്ദ്ര ഏജൻസികൾക്കെതിരെ
പരിഹാസം ആവോളം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും സിനിമയെ ജനം വലിയ തോതിൽ സ്വീകരിക്കുന്ന ലക്ഷണമാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
Keywords:
Recent in Cinema
Must Read
Latest News
In News for a while now..