എല്ലാം ലാൽ സാറിന് അറിയാമായിരുന്നു. എങ്കിലും സിനിമ ഇറങ്ങിയ ശേഷം ആർക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കിൽ അത് സഹിക്കാത്തതിനാലാണ് കുറേ രംഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. പൃഥ്വിരാജിനും മുരളി ഗോപിക്കും മാത്രമല്ല മോഹൻലാലിനും തനിക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നതും എല്ലാവരും ഒരുമിച്ചാണെന്നും പറയുന്നത് മറ്റാരുമല്ല. 200 കോടി ക്ലബ്ബിലേക്ക് അടുക്കുന്ന എമ്പുരാൻ നിർമ്മിച്ച ആന്റണി പെരുമ്പാവൂർ തന്നെ.
ഗുജറാത്തിൽ സംഭവിച്ചത് എന്താണെങ്കിലും തിയേറ്ററുകളിൽ എന്ത് സംഭവിക്കും എന്നുള്ളതിനെ കുറിച്ച് പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും നന്നായി അറിയാം. വിവാദം ഉണ്ടാക്കി ക്ഷമാപണം ചെയ്തും സിനിമ പുറത്തിറങ്ങി ഒരാഴ്ചയ്ക്കു ശേഷവും ചർച്ചകളിൽ സജീവമായി നിർത്തിയും കാശുവാരാനുള്ള ന്യൂജനറേഷൻ തന്ത്രം. യഥാർത്ഥത്തിൽ അതിൽ പെട്ടു പോകുന്നത് ശരാശരി മലയാളിയാണ്.
ഇതിനിടയിൽ മറ്റൊരു കോമഡി കൂടി നടന്നു. ലഫ്റ്റനന്റ് കേണലായ മോഹൻലാൽ നിരപരാധിയാണെന്നും പൃഥ്വിരാജ് അദ്ദേഹത്തെ പറ്റിക്കുകയായിരുന്നുവെന്നും വാദിച്ച് മേജർ രവി രംഗത്തുവന്നതാണ് അതിൽ പ്രധാനം. തെറിയോട് തെറിയോടെയാണ് റിട്ടയേർഡ് മേജറുടെ ഈ മോഹൽ ലാൽ പ്രിയത്തെ പലരും വരവേറ്റുകൊണ്ടിരിക്കുന്നത്. തന്റെ മകനെ സത് സ്വഭാവിയും രാഷ്ട്രീയമില്ലാത്ത സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് താൻ വളർത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ്നടിയും സംഘികൾക്കായി മനസ്സുതുടിച്ചിരുന്നവളും രാജു മോന്റെ അമ്മയുമായ മല്ലിക സുകുമാരൻ കൂടി രംഗത്തുവന്നതോടെ ചീത്ത.വിളി ഏകപക്ഷീയമല്ലാതായി. ഗുജറാത്തിന്റെ ഓർമ്മ എമ്പുരാൻ വീണ്ടും അനാവശ്യമായി ഉണർത്തിയെന്നു പറഞ്ഞതു പോലെ ഇടതു മനസ്സിനൊപ്പം നിന്ന പൃഥ്വിരാജിന്റെ പിതാവ് സുകുമാരനും സ്മരണകളിൽ നിറഞ്ഞു. അതും മാർക്കറ്റിംഗ്തന്നെ!
വിവാദം തുടങ്ങിയ ശേഷം പൃഥ്വിരാജ് ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഒരാഴ്ച കൂടി കഴിയുമ്പോൾ പൃഥ്വിരാജ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തും. ഫ്രാഞ്ചൈസി പടങ്ങളിൽ രണ്ടെണ്ണമേ വന്നിട്ടുള്ളൂ എന്നും വരാനിരിക്കുന്ന മൂന്നാം ഭാഗത്തിൽ ട്രെയിൻ കത്തലിന്റെ കൂടുതൽ വിശദാംശങ്ങൾ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞെന്നു വരാം.
Keywords:
Recent in Cinema
Must Read
Latest News
In News for a while now..