ⓘ WEBSITE UNDER DEVELOPMENT

NewsAd1
ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.
അമൃത എം
4 April 2025, 7:56 am
main image of news

പഴയ കാല മലയാള സിനിമയിലെ പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ വേലച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.

മലയാള ചലച്ചിത്ര നിർമ്മാതാവായിരുന്ന കെ.എം കെ മേനോന്റെയും അഭിനേത്രി ഭാരതി മേനോന്റെയും മകനായി തിരുവനന്തപുരത്ത് ജനിച്ച് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രവികുമാർ 1970 - 80 കാലഘട്ടത്തിൽ നായകനെന്ന നിലയിൽ മലയാളത്തിൽ നിറഞ്ഞു നിന്നു.

 image 2 of news

തമിഴിൽ രജനീകാന്തിനും കമൽഹാസ്സനുമൊപ്പം അഭിനയിച്ചിട്ടുണ്ട്.

100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.
നായകനുപുറമേ വില്ലൻ വേഷങ്ങളും കൈകാര്യം ചെയ്ത് അദ്ദേഹം ജനശ്രദ്ധ നേടി.
HomeAd1
 image 3 of news

മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.
തുടർന്ന് ഒട്ടേറെ സിനിമകളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

 image 4 of news

പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്.

മലയാളത്തിൽ പ്രേംനസീറിനും മധുവിനും ശേഷം വന്ന തലമുറയുടെ പ്രതിനിധിയാണദ്ദേഹം. യഥാർത്ഥത്തിൽ മലയാളിയുടെ നായക സങ്കല്പത്തെ പൊളിച്ചെഴുതിയ നടന്മാർക്കൊപ്പമാണ്
രവികുമാറിന്റെ സ്ഥാനം.

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞