ⓘ WEBSITE UNDER DEVELOPMENT

NewsAd1
സൂര്യാ മേള:യേശുദാസ് എത്തില്ല.ഉദ്ഘാടനം ഒക്ടോബർ രണ്ടിലേക്ക് മാറ്റി
News bureau
28 September 2024, 6:49 pm
main image of news

ഏറെ നാളായി കാത്തു കാത്തിരുന്ന സംഗീത പ്രേമികൾക്ക് നിരാശ സമ്മാനിച്ചുകൊണ്ട് സൂര്യകൃഷ്ണമൂർത്തിയുടെ അറിയിപ്പെത്തി. ഒക്ടോബർ ഒന്നിന് സൂര്യ മേള ഉദ്ഘാടനം ചെയ്യാൻ ഡോക്ടർ കെ ജെ യേശുദാസ് എത്തില്ല.

യേശുദാസിന്റെ പരിപാടി മാറ്റിവെച്ചു എന്നുള്ള വിവരമാണ് സൂര്യ കൃഷ്ണമൂർത്തി സൂര്യ അംഗങ്ങളെ അറിയിച്ചിരിക്കുന്നത്. ഉദ്ഘാടനം ഒക്ടോബർ 2 ന് മാത്രമേ ഉണ്ടാകൂ എന്നും അറിയിപ്പിലുണ്ട്.മേളയിൽ മറ്റൊരു ദിവസം യേശുദാസ് എത്തുമെന്ന സൂചനയാണ് ഇതെങ്കിലും യേശുദാസ് ഇത്തവണ വരാൻ സാധ്യതയില്ലെന്നാണ്അറിയുന്നത്

 image 2 of news

തുടക്കം മുതൽ ഇങ്ങോട്ട് സൂര്യ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസം ഡോക്ടർ കെ ജെ യേശുദാസിന്റെ കച്ചേരി ആണ് പ്രധാന ആകർഷണം.എന്നാൽ കോവിഡിന് മുമ്പ് അമേരിക്കയിലേക്ക് പോയ കെ ജെ യേശുദാസ് കോവിഡിന് ശേഷവും നാട്ടിലേക്ക് മടങ്ങി എത്തിയിട്ടില്ല. ഇക്കാരണത്താൽ തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി സൂര്യ ഫെസ്റ്റിവൽ യേശുദാസ് ഇല്ലാതെയാണ് അരങ്ങേറുന്നത്.
HomeAd1
 image 3 of news

ഇത്തവണ പ്രസിദ്ധീകരിച്ച സൂര്യ ഫെസ്റ്റിവലിന്റെ പ്രോഗ്രാം പുസ്തകത്തിലും ഉദ്ഘാടനം യേശുദാസിന്റെ കച്ചേരിയോടെയാണ് എന്ന് അറിയിച്ചിരുന്നു. പരിപാടി അറിയിച്ചുകൊണ്ട് നഗരത്തിൽ ഉയർന്ന ബോർഡുകളിലും യേശുദാസിന്റെ കച്ചേരിയെ കുറിച്ചുള്ള അറിയിപ്പ് ഉണ്ടായിരുന്നു.എന്നാൽ ചില കാരണങ്ങളാൽ യേശുദാസ് ഉദ്ഘാടനത്തിന് ഉണ്ടായിരിക്കില്ല എന്നാണ് ഇപ്പോൾ കൃഷ്ണമൂർത്തി അംഗങ്ങളെ അറിയിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

SOORYAFESTIVAL WILL COMMENCE ONLY ON 2 ND OCTOBER...
CONCERT OF YESUDAS SCHEDULED FOR 1 ST OCTOBER , IS* *POSTPONED, FRESH DATE WILL BE ANNOUNCED LATER, AFTER HIS LANDING IN INDIA, THE DATE OF WHICH IS NOT DECIDED..
SORRY FOR THE INCONVENIENCE CAUSED, IF ANY...

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞