ⓘ WEBSITE UNDER DEVELOPMENT

NewsAd1
തിരുവുത്സവം :ശബരിമലയിൽ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം
News Bureau
1 April 2025, 9:05 am
main image of news

തിരുവുത്സവം, മേടവിഷു പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം

ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട തുറന്നു.ഇന്ന് വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

 image 2 of news

ഏപ്രിൽ രണ്ടിന് രാവിലെ 9 .45 നും 10 .45 നും മധ്യേ തന്ത്രി കണ്ടരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ 11 നാണ് പമ്പാനദിയിൽ ആറാട്ട്.
HomeAd1

ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14 ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം. വിഷുദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞