ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഇ വി ശ്രീധരൻ ഇനി കഥയോർമ്മ
അമൃത എം
3 April 2025, 2:06 am
main image of news

കോഴിക്കോട്: കഥയിൽ വിനീതരായ മനുഷ്യരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തിയ ഇവി ശ്രീധരൻ ഇനിയില്ല. സ്വന്തം കഥാപാത്രങ്ങളെപ്പോലെ അതിസാധാരണക്കാരനായി ജീവിച്ച് അതുല്യമായ സാഹിത്യത്തെ പുണർന്ന് അദ്ദേഹം വിട വാങ്ങി. ദീർഘകാലം മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി ശ്രീധരൻ പ്രവർത്തിച്ചിരുന്നു.

മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചു.

 image 2 of news

കേരള കൗമുദി പത്രത്തിലെ കോളമിസ്റ്റായിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ സാംസ്കാരികപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തി. യുവാക്കളായ ഒട്ടേറെപ്പേരെ എഴുത്തിന്റെ വഴിയിലേക്ക് നയിച്ച എഴുത്തുകാരനുമാണ് ഇവി ശ്രീധരൻ.
HomeAd1

എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞