ഒടുവിൽ എസ് പി സുജിത് ദാസിന് സസ്പെൻഷൻ
അൻവർ എം.എൽ.എയുടെ ആരോപണ വിധേയനായ എസ്.പി സുജിത്ദാസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
/സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
സുജിത് ദാസ് അൻവർ എം എൽ എയുമായി നടത്തിയ ഫോൺ സംഭാഷണം അൻവർ തന്നെ പുറത്തുവിട്ടിരുന്നു. ഇതിൽ എ ഡി ജി പി അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി എന്നിവരെക്കുറിച്ച് ഗുരുതരമായ പരാമർശങ്ങളാണുള്ളത്.
ഒരു പോലീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട മര്യാദകളോ സേവന സംബന്ധിയായ നീതിബോധമോ സുജിത് ദാസിനില്ലെന്ന് വ്യക്തമായിരുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..