വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിൽ ബഹളം
Thiruvananthapuram : വൈദുതി നിരക്ക് വർദ്ധനക്കെതിരെ തിരുവനന്തപുരത്ത് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടത്തിയ തെളിവെടുപ്പിനിടെ സംഘർഷം KSEB ചെയർമാൻ ബിജു പ്രഭാകർ സംസാരിക്കുന്നതിനിടെ ആയിരുന്നു ബഹളത്തിന് തുടക്കമായത് 2024-27 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള ബോർഡിൻ്റെ നീക്കത്തെ ന്യായീകരിക്കാൻ ശ്രമിച്ചതാണ് ബഹളത്തിന് . പൊതുജനങ്ങൾക്ക് പരാതി ഉന്നയിക്കാനുള്ള സമയം ചെയർമാൻ അപഹരിക്കാൻ ശ്രമിച്ചതാണ് ആളുകളെ പ്രകോപിപ്പിച്ചത് ബഹളം നിയന്ത്രണാധീനമായതിനെ തുടർന്ന് ചെയർമാൻ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു
സംഘടനകൾക്കായിരുന്നു ആദ്യ അവസരം സംഘടനകൾക്ക് 10 മിനിറ്റ് ആണ് അനുവദിച്ചത് ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു
KSEB യുടെ നിർദ്ദേശം തള്ളണമെന്ന പൊതു ആവശ്യം ഉയർന്നു
പകരം സംവിധാനം ഇല്ലാത്തതിനാലാണ് KSEB കേരളീയരെ കൊളളയടിക്കുന്നത്
യൂണിയൻ ഭരണമാണ് KSEB യെ നശിപ്പിക്കുന്നത് സമ്മർ താരിഫ് എന്ന കൊള്ളയടി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും നിലവിലില്ല മാത്രമല്ല വൈദ്യുതി ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമാണ് അതിനാൽ ഇത് അനുവദിക്കരുതെന്ന ആവശ്യം ഉയർന്നു
ഫിക്സഡ് ചാർജ് ഉപഭോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് വേണ്ടതെന്നും
ജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ വൈദ്യുത ഉപകരണങ്ങൾ പരിശോധിക്കാനുള്ള നീക്കം അനുവദിക്കില്ല എന്നും തെളിവെടുപ്പിൽ അഭിപ്രായമുയർന്നു
പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പൊതു തെളിവെടുപ്പിൽ
റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ജോസ് അദ്ധ്യക്ഷത വഹിച്ചു
Keywords:
Recent in Kerala
Must Read
Latest News
In News for a while now..