ശ്രുതി തനിച്ചായി. ദുർവിധിയുടെ ഉരുൾ പൊട്ടലിൽ പ്രിയനും പോയി
വയനാട് ദുരന്തത്തിൽ കുടുംബത്തെയാകെ നഷ്ടപെ പ്പെട്ട ശ്രുതി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ വീണ്ടും ദുർവിധിയുടെ ഉരുൾപെ പൊട്ടൽ
ചൂരൽമല ഉരുൾപൊട്ടലിൽ
ശ്രുതിക്ക് നഷ്ട്ടപ്പെട്ടത് അവളുടെ വീട്ടിലെ 9 പേരെയാണ് . അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർ. ഇവരിൽ ആകെക്കിട്ടിയ അമ്മ സബിതയുടെ മൃതദേഹഭാഗം മാത്രം പുത്തുമലയിലെ C- തെണ്ണൂറ്റി രണ്ടാം നമ്പർ കുഴിമാടത്തിൽ DNA പരിശോധനയിൽ സ്ഥിരീകരിച്ച് അടക്കം ചെയ്തു.മറ്റാരെയും ഇതേവരെ കണ്ടെത്താനായിട്ടില്ല.
ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപെടെ കു ടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ശ്രുതിയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുൾപൊട്ടലിൽ നഷ്ടമായി.വീടിരുന്ന സ്ഥലത്ത് ഒരു വൻപാറക്കൂട്ടമായി മാറി.
ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുൻപാണ് ശ്രുതിയുടെ പുതിയ വീടിൻ്റെ കേറി താമസവും അമ്പലവയൽ സ്വദേശിയായ ജെൻസനുമായുള്ള വിവാഹ നിശ്ചയവും നടന്നത്.
ഇപ്പോൾ
ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ജീവിതത്തിൽ പിടിച്ചു നിൽക്കാനുള്ള ഏക കരുത്ത് പ്രതിശ്രുത വരനായ ജെൻസനായിരുന്നു. ഉരുൾ മുണ്ടക്കൈ ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയപ്പോൾ കോഴിക്കോട് ജോലിസ്‌ഥലത്തായതിനാലാണ് ശ്രുതി അന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് മിംസ് ഹോസ്പ്പിറ്റലിലെ അക്കൗണ്ടൻ്റാണ് ശ്രുതി.
ശ്രുതിയും ജെൻസണും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് 3.30 ഓടെ ദേശീയപാതയിൽ കൽപ്പറ്റ കിൻഫ്രാ പാർക്കിന് സമീപം അപകടത്തിൽ പെടുകയായിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന ഓമ്നി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശ്രുതിയും ജെൻസനുമുൾ പെടെ 9 പേർക്കു പരുക്കേറ്റു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസനെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിളും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാ നിച്ചിരിക്കെയാണു മറ്റൊരു ദുരന്തം എല്ലാം തകിടം മറിച്ചത്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..