ⓘ WEBSITE UNDER DEVELOPMENT

NewsAd1
പിണറായിക്കെതിരെ തീയായി അൻവർ
News bureau
26 September 2024, 2:25 pm
main image of news

നീതി കിട്ടിയില്ലെങ്കിൽ നീ 'തീ'യാവുക. ഫേസ്ബുക്കിൽ പി വി അൻവർ കുറിച്ചു. വാർത്താ സമ്മേളനത്തിൽ തീയായി ആളിപ്പടരുകയും ചെയ്തു.

 image 2 of news

കഴിഞ്ഞ കാലങ്ങളിൽ പാർട്ടിക്കുള്ളിലും പുറത്തും പിണറായി വിജയനെതിരേ വി.എസ് അച്യുതാനന്ദൻ നടത്തിയ ഒറ്റയാൾ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷയായിരുന്നുഅൻവറിന്റേത് .
HomeAd1
 image 3 of news

പി വി അൻവർ .എൽ എ മലപ്പുറത്ത്നടത്തിയ വാർത്താ സമ്മേളനം മാധ്യമങ്ങൾ ഇതേ വരെക്കണ്ടതിൽ ഏറ്റവും തീപ്പൊരി ചിതറുന്നതായി. 'നീതിയില്ലെങ്കിൽ നീ തീയാവുക'എന്ന് അൻവർ തന്നെ സമൂഹമാധ്യമത്തിൽ കുറിച്ചതിന്റെ പ്രത്യക്ഷമായ ആളിപ്പടരൽ

കരിപ്പൂർ വിമാനത്താവളം കേന്ദ്രമാക്കി പോലീസ്സ് നേതൃത്വം നൽകുന്ന സ്വർണ്ണക്കടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന തന്റെ ആവശ്യത്തിന്റെ പേരിൽ താൻ സ്വർണ്ണക്കടത്തുകാരുടെ ആളാണെന്ന അർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങളെ എതിർത്താണ്അൻവർ തുടങ്ങിയത്. തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയോട് 'അര മണിക്കൂറിൽ കൂടുതൽ' (വെറും അഞ്ചു മിനിട്ടിൽ താഴെയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം)സംസാരിച്ചപ്പോൾ എല്ലാം നേരെയാകുമെന്ന് കരുതിയിരുന്നെങ്കിലും അതിനു വിപരീതമായിരുന്നു മുഖ്യമന്ത്രിയുടെ പിന്നീടുള്ള പ്രതികരണങ്ങൾ.

 image 4 of news

നീചനായ പൊളിറ്റിക്കൽ സെക്രട്ടറി ശശിയും, ക്രിമിനലായ എ.ഡി ജി പി അജിത് കുമാറും ചേർന്നാണ് ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നത്. മുഖ്യ മന്ത്രിക്ക് ഇവിടെ
യാതൊരു റോളുമില്ലെന്ന് അൻവർ തുറന്നടിച്ചു.

ഇടതുവിജയത്തിന് ചാലകശക്തിയായ പിണറായിയുടെ ഗ്രാഫ് ഇപ്പോൾ പൂജ്യത്തിലേക്ക് എത്തിയിരിക്കുന്നു. അന്നത്തെ സൂര്യൻ കെട്ടുപോയതായും അൻവർ പരിഹസിച്ചു.

സ്വർണക്കടത്തു സംബന്ധിച്ച് എ.ഡി.ജി പി എഴുതിക്കൊടുത്ത തിരക്കഥയ്ക്കൊത്ത് അഭിനയിക്കുന്ന ദയനീയ വ്യക്തിയായി മുഖ്യമന്ത്രി അധ:പതിച്ചു. കേരളത്തിലെ സഖാക്കളുടെ മനസ്സിൽ നിന്ന് അദ്ദേഹം പൂർണ്ണമായും പുറത്തായെന്നും അൻവർ കുറ്റപ്പെടുത്തി. സ്വർണ്ണക്കടത്തിനെക്കുറിച്ച് ഒരു സിറ്റിംഗ്‌ ജഡ്ജിയുടെ മേൽനോട്ടത്തിൽ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ വച്ച് അന്വേഷണം നടത്താൻ തയാറുണ്ടോ എന്ന് അൻവർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
.മുഖ്യമന്ത്രിയെ 'അങ്കിൾ' എന്നു വിളിക്കാവുന്ന ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുണ്ടോ എന്ന് പാർട്ടിക്കാർ അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.ഈ തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അൻവർ പറഞ്ഞു.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞