ⓘ WEBSITE UNDER TESTING

NewsAd1
മാറ്റം,മനസ്സില്ലാ മനസ്സോടെ
News bureau
6 October 2024, 4:58 pm
main image of news

ഒടുവിൽ എഡിജിപി അജിത് കുമാറിന് സ്ഥാനമാറ്റം. ക്രമ സമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കി ബറ്റാലിയൻ ചുമതല നൽകി തത്ക്കാലം മൂലയ്ക്കിരുത്തിയതാണ് ഞായറാഴ്ച രാത്രിയോടെ ഇറങ്ങിയ ഉത്തരവിലെ കാതലായ മാറ്റം.

എ.ഡി.ജി പി മനോജ് എബ്രഹാമിനാണ് ക്രമസമാധാനത്തിന്റെ ചുമതല കൈമാറിയത്.

 image 2 of news

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ ജനകീയ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം നിർവ്വഹിച്ച് പി.വി. അൻവർ എം.എൽ എ വേദി വിട്ടയുടനെയാണ് ഉത്തരവ് പുറത്തു വന്നതെന്നത് കൗതുകമായി.
HomeAd1
 image 3 of news

ത്രിശ്ശൂർ പൂരം കലക്കലിൽ അജിത് കുമാറിന്റ വീഴ്ച ചൂണ്ടിക്കാട്ടി ഡിജിപി റിപ്പോർട്ട് നൽകിയ ശേഷവും മുഖ്യമന്ത്രി കുലുക്കമില്ലാതെ നില്ക്കുകയായിരുന്നു. ഡിജിപി ഇതേക്കുറിച്ച് വിശദമായി അന്വഷിക്കട്ടെയെന്നും തുടർ നടപടികൾ അതിനു ശേഷം മാത്രമെന്നും രണ്ടു ദിവസം മുമ്പ് നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി, തിങ്കളാഴ്ച സഭ തുടങ്ങുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കൺകെട്ടു പോലെ തന്റെ വിശ്വസ്തനെ മാറ്റിയത്.

എ ഡി ജി പി അജിതിന്റെ ആർ എസ് എസ് ബന്ധവും ഭൂമിവാങ്ങിയതിലെ നിയമ ലംഘനവുമെല്ലാം ആരോപണങ്ങളായി അജിതിനെതിരെയുണ്ട്. കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും എ ഡി ജിപി അജിത് കുമാറുംചേർന്ന പ്രധാന നെക്സസ് പ്രവർത്തിക്കുന്നുവെന്ന അൻവറിന്റെ ആക്ഷേപവും ശക്തമായി അന്തരീക്ഷത്തിലുണ്ട്

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞