പരസ്യ അധിക്ഷേപത്താൽ ഉദ്യോഗസ്ഥനെ കൊലയ്ക്ക് കൊടുത്ത് കമ്മ്യൂണിസ്റ്റ് നേതാവ്
'മനുഷ്യനാകണം 'എന്ന് പാടുകയും രാക്ഷസീയ ഭാവം പൂണ്ട് മനുഷ്യരെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിന് കേരളത്തിൽ ഒരു ഇര കൂടി .
സത്യസന്ധനും കർമ്മനിരതനും സർവ്വോപരി ഇടത് സംഘടനയിലെ അംഗം കൂടിയായ കണ്ണൂർ ജില്ല ADM നവീൻ ബാബുവാണ് ജില്ലാ പ്രസിഡൻ്റ് പി.പി ദിവ്യയുടെ പരസ്യ അധിക്ഷേപത്തിൽ അപമാനിതനായി ആത്മഹത്യ ചെയ്തത് . 2025 മെയ് മാസം സർവ്വീസിൽ നിന്നും വിരമിക്കുന്ന നവീൻ ബാബുവിന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിൻ്റെ ആഹ്ളാദത്തിൽ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് യോഗത്തിൽ കൃത്യമായ ആസൂത്രണത്തോടെ , ഔപചാരികമായി ക്ഷണിക്കാത്ത അതിഥിയായി എത്തി ,ADM അഴിമതിക്കാരനാണ് എന്ന് പ്രസംഗിച്ച കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി ദിവ്യയാണ് ഈ മരണത്തിന് ഉത്തരവാദി . മുപ്പത് വർഷത്തെ സർക്കാർ സേവനത്തിനിടെ ഒരിക്കൽ പോലും അഴിമതി ആരോപണം നേരിടാത്ത നവീൻ ബാബുവിന് ദിവ്യയുടെ പരാമർശം വേദനയുണ്ടാക്കി . എന്നാൽ തൻ്റെ പ്രസംഗ ത്തിൻ്റെ ക്ലിപ്പ് സർവ്വ ചാനലുകൾക്കും നൽകി
അവർ നടത്തിയ ഹീനമായ പ്രചാരണമാണ് അദ്ദേഹത്തിന് കനത്ത മാനസിക ആഘാതമായത് . എല്ലാ TV ചാനലുകളും ഇന്നലെ ദിവ്യയുടെ പ്രസംഗത്തെ ആഘോഷിച്ചു .അറിയുന്നവരുടെ മുന്നിൽ അപമാനിതനായ നവീൻ ബാബു മരണത്തിൻ്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു .
പി. പി ദിവ്യ എങ്ങനെ യോഗസ്ഥലത്തെത്തി
നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യയെ ക്ഷണിച്ചിരുന്നില്ല . അത് വഴി പോകവേ ഒന്ന് കയറി എന്നാണ് അവർ പ്രസംഗത്തിൽ പറഞ്ഞത് . ഈ പരിപാടി നടന്നത് തെരുവിലല്ല , കളക്ട്രേറ്റിന് ഉള്ളിലായിരുന്നു . ആരെങ്കിലും അറിയിക്കാതെ ഇതിനെ കുറിച്ച് അറിയാനും കഴിയില്ല . എന്നാൽ പ്രാദേശിക ചാനൽ റിപ്പോർട്ടറെ കൂട്ടി ചടങ്ങിനെത്തിയ പി.പി ദിവ്യ വളരെ നേരത്തേ ചടങ്ങിൻ്റെ വിവരം അറിഞ്ഞിരുന്നു എന്നാണ് മനസ്സിലാകുന്നത് . കുനിഞ്ഞിരുന്ന് ദിവ്യയുടെ അധിക്ഷേപം കേട്ടിരുന്ന ചടങ്ങിൻ്റെ അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടരുടെ ശരീരഭാഷയിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് , ദിവ്യ ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു .
വാക്കത്തി കൊണ്ട് മാത്രമല്ല , വാക്കുകൾ കൊണ്ടും നിരപരാധികളെ കമ്യൂണിസ്റ്റുകൾക്ക് കൊല്ലാൻ കഴിയും എന്നതിൻ്റെ ഉദാഹരണമാണ് പി.പി ദിവ്യ . ആഡംബര ജീവിതവും ബിനാമി അഴിമതികളും ധിക്കാരവും കൊണ്ട് കുപ്രസിദ്ധയാണ് ഈ കമ്മ്യൂണിസ്റ്റ് . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്നോവ കാറിന് വേണ്ടി ബഹളം വച്ച് പാർട്ടിയെ നാണം കെടുത്തിയതിൻ്റെ പേരിൽ ഇവർക്ക് താക്കീത് നൽകിയിരുന്നു .കണ്ണൂരിൽ അടുത്തിടെ വാങ്ങിയ ആഡംബര ഫ്ളാറ്റ് , പാലക്കയം തട്ടിൽ റിസോർട്ടിലെ ബിനാമി നിക്ഷേപം തുടങ്ങി നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന ദിവ്യയാണ് , താൻ അഴിമതിക്കെതിരെ കുരിശു യുദ്ധം ചെയ്യുന്ന നേതാവെന്ന് കാണിക്കാൻ അധിക്ഷേപ പ്രസംഗത്തിൻ്റെ വീഡിയോ ചാനലുകൾക്ക് എത്തിച്ചു നൽകി സൽപേര് മാത്രം കൈമുതലായി ഉണ്ടായിരുന്ന ഒരു പാവം ഉദ്യോഗസ്ഥനെ കൊലയ്ക്ക് കൊടുത്തത് . യാതൊരു തെളിവുകളുടേയും പിൻബലമില്ലാതെ ആരോ പറഞ്ഞ പരാതിയുടെ പേരിൽ ഉദ്യോഗസ്ഥനെ അപമാനിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട് . സത്യസന്ധമായി അന്വേഷിക്കാൻ പൊലീസിനെ അനുവദിച്ചാൽ സത്യം പുറത്ത് വരും , ഇല്ലെങ്കിൽ ആന്തൂർ സാജൻ്റെ ഗതിയാകും നവീൻ ബാബുവിൻ്റെ കുടുംബത്തിനും .
Keywords:
Recent in Kerala
Must Read
Latest News
In News for a while now..