ⓘ WEBSITE UNDER DEVELOPMENT

NewsAd1
ആറ്റുകാൽ പൊങ്കാല മഹോത്സവം ആരംഭിച്ചു
News Bureau
5 March 2025, 2:47 pm
main image of news

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി . രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിര്‍വ9 ന് വൈകിട്ട് 6 ന് ക്ഷേത്രത്തിന് മുൻവശത്ത് 101 കലാകാരൻമാരെ അണിനിരത്തി നടൻ ജയറാം നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമര്‍പ്പിക്കും. 13-നാണ് പ്രശസ്തമായ ആറ്റുകാൽ. പൊങ്കാല.

പൊങ്കാല മഹോത്സവത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുമുണ്ടാകും.
ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികളും അറിയിച്ചിട്ടുണ്ട്

 image 2 of news
HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞