ⓘ WEBSITE UNDER DEVELOPMENT

NewsAd1
പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുക സർക്കാർ നയം : മന്ത്രി ഒ.ആർ. കേളു
News Bureau
5 March 2025, 3:29 pm
main image of news

കളിമൺ പാത്ര നിർമാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു.

കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന കളിമൺ ഉൽപ്പന്ന വിപണനശാലയുടെ ഉദ്ഘാടനം സെക്രട്ടേറിയറ്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കളിമൺപാത്ര നിർമാണ മേഖലയിൽ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മൂലധനം നൽകുന്നതിനും മെച്ചപ്പെട്ട വിപണനം ഏകോപിപ്പിക്കുന്നതിനുമായാണ് കളിമൺ പാത്ര നിർമാണ വിപണനക്ഷേമ വികസന കോർപ്പറേഷൻ രൂപീകരിച്ചത്. നിരന്തരമായ ശ്രമത്തിലൂടെ കോർപ്പറേഷൻ ലാഭകരമായ അവസ്ഥയിലെത്തി. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഒരുക്കുന്നതിനായി കൂടുതൽ ലാഭത്തിലെത്തിച്ചേരേണ്ടതുണ്ട്

 image 2 of news

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കളിമൺ പാത്ര വിപണനം സംഘടിപ്പിച്ചു വരുന്നുണ്ട്. പൊങ്കാലയിലെ പങ്കാളിത്തം ഓരോ വർഷത്തിലും വർധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കോർപ്പറേഷന്റെ വിപണനശാലകളിൽ നിന്നും പൊങ്കാലക്കലങ്ങളുൾപ്പെടെയുള്ള കളിമൺ പാത്രങ്ങൾ മേടിച്ച് സംരംഭത്തിന് പിൻതുണ നൽകാൻ അഭ്യർഥിക്കുകയാണെന്നും മണ്ണുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുകയും കാലാതീതമായ സൗന്ദര്യത്തോടെ കളിമൺപാത്ര നിർമ്മാണം തുടരുകയും ചെയ്യുന്ന സമൂഹത്തിന് പൊതുസമൂഹം പിൻതുണ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. ആദ്യ ഉൽപ്പന്നം പട്ടികവർഗ പിന്നോക്ക ക്ഷേമവികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.      
HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞