ⓘ WEBSITE UNDER DEVELOPMENT

NewsAd1
അമ്മത്തൊട്ടിലില്‍ പുതിയ അതിഥി
News Bureau
5 March 2025, 4:12 pm
main image of news

തിരുവനന്തപുരം: തൈക്കാട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. ചൊവ്വാഴ്ച്ച രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്നതുമായ പെണ്‍കുഞ്ഞ് അമ്മത്തൊട്ടിലില്‍ എത്തിയത്.

എം.ടി സ്മൃതിയുടെ ഭാഗമായി കുഞ്ഞിന് തൂലിക എന്ന പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.

 image 2 of news

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അമ്മത്തൊട്ടിലില്‍ എത്തിയത് ആറു കുരുന്നുകള്‍. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന ആറാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുട്ടിയുമാണ് തൂലിക.

അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് തുളസി, നിര്‍മ്മല്‍, വാമിക, തെന്നല്‍, അലിയ എന്നീ പേരുകള്‍ നല്‍കിയിരുന്നു. അമ്മത്തൊട്ടില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്.
HomeAd1
 image 3 of news

സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും ശിശുക്ഷേമസമിതിയുടെയും തീവ്രമായ ബോധവത്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കി. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കി സുതാര്യമായ ദത്തെടുക്കല്‍ നടപടിക്രമങ്ങളിലൂടെ ദത്ത് നല്‍കാന്‍ സമിതിക്ക് കഴിഞ്ഞുവെന്നും ജി.എല്‍. അരുണ്‍ഗോപി പറഞ്ഞു.

കഴിഞ്ഞ 19 മാസത്തിനിടയില്‍ 130 കുട്ടികളെയാണ് നിയമപരമായ മാര്‍ഗങ്ങളിലൂടെ ദത്ത് നല്‍കിയത്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞