എം വി ഗോവിന്ദൻ വീണ്ടും സെക്രട്ടറി.. സിപിഎംന് 89 അംഗ കമ്മിറ്റി 17അംഗ സെക്രട്ടറിയേറ്റ്.
News Bureau
9 March 2025, 12:20 pm
സിപിഎംന് 89 അംഗ കമ്മിറ്റി 17അംഗ സെക്രട്ടറിയേറ്റ് 17പുതുമുഖങ്ങൾ. സെ സെക്രട്ടറിയേറ്റിലെ ഏക വനിത കെ കെ ശൈലജ.
കൊല്ലം :സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സമാപിച്ചു.
എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു.
17 പുതുമുഖങ്ങളിൽ ഡികെ മുരളിഎംഎൽഎ,ജോൺ ബ്രിട്ടാസ് എംപി,എം മഹബൂബ്,എം.അനിൽകുമാർ തുടങ്ങിയവർ ഉൾപ്പെടും.
സംസ്ഥാന സെക്രട്ടറിയറ്റിൽ പിണറായി വിജയൻ,എം വി ഗോവിന്ദൻ,ഇ.പി ജയരാജൻ,കെ കെ ശൈലജ,ടി എം തോമസ് ഐസക്ക് ,ടി പി രാമകൃഷ്ണൻ,കെ എൻ ബാലഗോപാൽ,പി.രാജീവ്, കെ കെ ജയചന്ദ്രൻ,വി എൻ വാസവൻ,സജി ചെറിയാൻ,എം സ്വരാജ്,പി എ മുഹമ്മദ് റിയാസ്,പി കെ ബിജു,പുത്തലത്ത് ദിനേശൻ,എം വി ജയരാജൻ,സി എൻ മോഹനൻ എന്നിവരാണ്
Keywords:
Recent in Kerala
Must Read
Latest News
In News for a while now..