ആരാധകരോട് മാപ്പ് പറഞ്ഞു മോഹൻലാൽ
ബ്യൂറോ റിപ്പോർട്ട്
30 March 2025, 7:58 am
Thiruvananthapuram:എമ്പുരാൻ ദേശീയ തലത്തിൽ ചർച്ചയായതോടെ വിശദീകരണവുമായി മോഹൻലാൽ രംഗത്തെത്തി
"എമ്പുരാൻ സിനിമയുടെ ആവിഷ്ക്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറെ പേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു." ഫേസ്ബുക്കിൽ ലാൽ കുറിച്ചു.
"ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മത വിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് എൻ്റെ കടമയാണ്" എന്ന് പറയുന്ന മോഹൻലാൽ, സിനിമയിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകുന്നു. ഒപ്പം" നിങ്ങളുടെ സ്നേഹത്തിലും വിശ്വാസത്തിലും കവിഞ്ഞ മോഹൻലാൽ ഇല്ല " എന്നും കൂട്ടി ചേർക്കുന്നു
ഫേസ്ബുക്കിലെ മോഹൻലാലിൻ്റെ വിശദീകരണം
Keywords:
Recent in Kerala
Must Read
Latest News
In News for a while now..