സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക: രണ്ട് ഗഡു അനുവദിച്ച് ഉത്തരവിറങ്ങി
ബ്യൂറോ റിപ്പോർട്ട്
30 March 2025, 11:36 am
Thiruvananthapuram:കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാൻ തീരുമാനിച്ച് ധന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തുക PF ൽ ലയിപ്പിക്കും. കൈയിൽ കിട്ടാൻ ഇനിയും ഒരു വർഷം കാത്തിരിക്കണം. വിരമിച്ചവർക്ക് പണമായി നൽകും
2019 ൽ സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പള പരിഷ്ക്കരണം കഴിഞ്ഞ്, ആറ് വർഷത്തോട് അടുക്കുമ്പോൾ, കുടിശ്ശിക ലഭ്യമാക്കാൻ നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി കുടിശ്ശികയുടെ 25% വീതമുള്ള രണ്ട് ഗഡു അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഇത് പ്രകാരം സർവ്വീസിൽ തുടരുന്ന ജീവനക്കാർക്ക് 2026 ഏപ്രിൽ മാസം മുതൽ പ്രോവിഡൻ്റ് ഫണ്ടിൽ ലയിപ്പിക്കുന്ന തുക പിൻവലിക്കാൻ കഴിയും. അതായത് ഇനിയും ഒരു വർഷം കൂടി കാത്തിരിക്കണം. അതേ സമയം 2021 മെയ് 31 ന് ശേഷം വിരമിച്ച ജീവനക്കാർക്ക് കുടിശ്ശിക പണമായി നൽകുമെന്നും ഉത്തരവിൽ പറയുന്നു.
ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശ്ശിക ഇത്രയും വൈകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യം
2023 ഏപ്രിൽ ഒന്ന് മുതൽ2024 ഒക്ടോബർ ഒന്നിനകം നാല് തുല്യ ഗഡുക്കളായി ശമ്പള പരിഷ്കരണ കുടിശ്ശിക ലഭ്യമാക്കാൻ നേരത്തേ ഒരു ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ മോശം സാമ്പത്തിക സ്ഥിതിയുടെ പേരിൽ ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
കുടിശ്ശികയുടെ രണ്ട് ഗഡു വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഓഫീസ് മേധാവികൾക്ക് നിർദ്ദേശം നൽകി ധനകാര്യ അഡീഷണൽ സെക്രട്ടറി എ. ജയതിലകാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..