കൊടുങ്ങല്ലൂരിൽ മുടിയഴിച്ച് തുള്ളൽ; തലസ്ഥാനത്ത് മുടി മുറിച്ച് പ്രതിഷേധം
ബ്യൂറോ റിപ്പോർട്ട്
1 April 2025, 5:05 am
മുറിച്ചെടുത്ത തലമുടിയുമായി പ്രകടനം നടത്തുന്ന ആശമാർ
Thiruvananthapuram:കോമരങ്ങൾ കാളീ പ്രീതിക്കായി മുടിയഴിച്ച് തുള്ളിയ ദിവസം, സർക്കാർ കനിവിനായി തലമുടി മുറിച്ച് ആശാ വർക്കർമാരുടെ പ്രതിഷേധ സമരം.
നീതിക്കായി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തി വരുന്ന ആശാ പ്രവർത്തകർ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. മുറിച്ചെടുത്ത തലമുടിയുമായി കണ്ണീരോടെ പ്രകടനം നടത്തിയ സ്ത്രീകളുടെ ദുരവസ്ഥ കാഴ്ചക്കാരുടെ കണ്ണുകളിലും നനവ് പടർത്തി. കഴിഞ്ഞ 50 ദിവസങ്ങളായി വേതനം ഉയർത്തി നൽകണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ആശമാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ സമര രീതി സ്വീകരിക്കാൻ അവരെ നിർബന്ധിതരാക്കിയത്. ഇനിയും സർക്കാർ കണ്ണുകൾ തുറക്കുന്നില്ലെങ്കിൽ പ്രാണൻ വെടിഞ്ഞും പ്രതിഷേധിക്കാൻ ഒരുക്കമാണെന്ന് തലമുടി മുറിച്ച ആശമാരിൽ ഒരാളായ പത്മജ പറഞ്ഞു.
അതിനിടെ ആശമാരെ അധിക്ഷേപിച്ച് ഒരു മന്ത്രി കൂടി രംഗത്ത് വന്നു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സമരത്തെ പരിഹസിച്ചും, സ്ത്രീകളെ അധിക്ഷേപിച്ചും പരാമർശം നടത്തിയത്. ആശ മാർ മുറിച്ചെടുത്ത തലമുടി കേന്ദ്ര സർക്കാരിന് അയച്ചു കൊടുക്കാൻ മന്ത്രി പറഞ്ഞു. CPM ൻ്റെ സ്ത്രീപക്ഷ നിലപാട് പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. മുൻപും പല തവണ മന്ത്രിമാരും CPM നേതാക്കളും സമരം ചെയ്യുന്ന സ്ത്രീകളെ അധിക്ഷേപിച്ചിരുന്നു. കേവലം 232 രൂപ മാത്രം ദിവസ വേതനമായി ലഭിക്കുന്ന ആശാ വർക്കർമാർ, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന സ്ത്രീകളാണ്. ആരോഗ്യ രംഗത്തെ മുൻനിര പ്രവർത്തകരായ 'ആശ'മാരെ അധിക്ഷേപിച്ചും, അവഹേളിച്ചും തളർത്താൻ ശ്രമിക്കുന്ന മന്ത്രിമാരെയും നേതാക്കളെയും നിലയ്ക്ക് നിർത്താൻ തൊഴിലാളി വർഗ്ഗ പാർട്ടി എന്ന 'പൊള്ള വിശേഷണം' പേറുന്ന CPM മുൻകൈ എടുത്ത് സമരത്തിന് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പ്രബുദ്ധ കേരളം എന്ന നിങ്ങളുടെ പഴകി തേഞ്ഞ വായ്ത്താരി കേട്ട് ജനം ചൂലെടുക്കുന്ന സാഹചര്യമാകും ഉണ്ടാകുക
Keywords:
Recent in Kerala
Must Read
Latest News
In News for a while now..