വഖഫ് ഭേദഗതി ബില്ലിനെ കേരളത്തിലെ എം.പിമാർ പിന്തുണയ്ക്കണം:ദീപിക പത്രം
ബ്യൂറോ റിപ്പോർട്ട്
1 April 2025, 7:11 am
കേരളത്തിലെ എംപിമാർ വഖഫ് ബില്ലിനെ പിന്തുണക്കണം, ഇല്ലെങ്കിൽ മതമൗലിക വാദ നിലപാട് ചരിത്രമാകും .ദീപിക മുഖപ്രസംഗം പറയുന്നു. വഖഫ് നിയമത്തിന് ഇരകളായ നിരവധി പേർക്ക് നിയമപരിഹാരമാണ് ഉണ്ടാകേണ്ടത്. ഇതിന്റെ ന്യായം സിപിഎമ്മിനും കോൺഗ്രസിനും ഇതേവരെ മനസ്സിലായില്ലെങ്കിൽ ഒന്നും പറയാനില്ലെന്നും ദീപക വിമർശിക്കുന്നു
കോട്ടയം: കേരളത്തിലെ എംപിമാർ വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം ആയ ദീപിക.
വഖഫ് നിയമം ഇല്ലാതാക്കാൻ അല്ല, കയ്യേറ്റ അനുമതി നൽകുന്ന വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ബില്ലിനെ പിന്തുണച്ചില്ലെങ്കിൽ കേരളത്തിലെ എംപിമാരുടെ മതമൗലിക വാദ നിലപാട് ചരിത്രമായിരിക്കുമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
ചില സമുദായങ്ങളുടെ വോട്ട് പരമ്പരാഗതമായി തങ്ങൾക്കുള്ളതാണെന്ന് കോൺഗ്രസും സിപിഎമ്മും കരുതുന്നുണ്ടാവും. ചിലരെ പരിഗണിച്ചില്ലെങ്കിൽ അവരുടെ വോട്ട് കൈവിട്ടു പോകും എന്ന പേടിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. വഖഫ് ചെരുപ്പിനൊപ്പിച്ച മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ വെട്ടിയൊതുക്കരുതെന്നും ദീപിക മുഖപത്രത്തിൽ പറയുന്നു. വഖഫ് നിയമത്തിന് ഇരകളായ നിരവധി പേർക്ക് നിയമപരിഹാരമാണ് ഉണ്ടാകേണ്ടത്. ഇതിന്റെ ന്യായം സിപിഎമ്മിനും കോൺഗ്രസിനും ഇതേവരെ മനസ്സിലായില്ലെങ്കിൽ ഒന്നും പറയാനില്ലെന്നും ദീപിക വിമർശിക്കുന്നു.
നിങ്ങൾ പിന്തുണച്ചില്ലെങ്കിലും വഖഫ് ഭേദഗതി പാസാകും. പക്ഷേ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ വരും തലമുറകളോട് കണക്കു പറയേണ്ടിവരും. നിങ്ങളുടെ മതമൗലിക നിലപാട് ചരിത്രത്തിൽ രേഖപ്പെടുത്തും, മുനമ്പത്ത് താമസക്കാരുടെ റവന്യൂ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് വഖഫ് ഭേദഗതി അത്യാവശ്യമാണ്. ഇക്കാര്യം മുന്നിൽ കണ്ടാണ് കെ സി ബി സി അധ്യക്ഷൻ തന്നെ ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത്. വഖഫ് പേടിയില്ലാതെ രാജ്യത്തെ പൗരന്മാർക്ക് സമാധാനമായി ഉറങ്ങാൻ കഴിയണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..