ⓘ WEBSITE UNDER DEVELOPMENT

NewsAd1
വഖഫ് ഭേദഗതി : ഉറക്കം കെടുത്തുന്നത് ആരുടെ..?
ഉമാ മേനോൻ
1 April 2025, 2:46 pm
main image of news

1954ൽ പിറന്ന് 1995ലും 2013 ലെ ഭേദഗതിയിലൂടെയും കൂടുതൽ കർക്കശമാക്കപ്പെട്ട വഖഫ് നിയമം രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി തിരുത്തപ്പെടുന്ന രീതിയിൽ ഭേദഗതികളുമായി നാളെ ലോക്സഭയിൽ അവതരിപ്പിക്കുകയാണ്. കേവലം ഒരു തോന്നലിന്റെ അടിസ്ഥാനത്തിൽ മാത്രം മറ്റൊരുവന്റെ സ്വത്തിൻ മേലുള്ള കൈ കടത്തിൽ കൂടിയാണ് നിലവിലെ വഖഫ് നിയമങ്ങൾ. ഇതാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. വഖഫ് ഭൂമി ആയി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിനെ കോടതികളിൽ ചോദ്യംചെയ്യാൻ സാധിക്കില്ല. മാത്രമല്ല ഭൂമി തന്റേതായിരുന്നു എന്നും വഖഫ് ഭൂമി അല്ല എന്നും തെളിയിക്കേണ്ട ബാധ്യതകൂടി ഭൂമി നഷ്ടപ്പെടുന്നതിന്റെ ചുമലിൽ വന്നുപെടും എന്ന വിചിത്ര അവസ്ഥയൊക്കെ നാളെ ലോക്സഭയിൽ അവതരിപ്പിക്കുന്ന ബില്ലിലൂടെ ഭേദഗതി ചെയ്യപ്പെടും

ഒരു വ്യക്തിക്ക് തന്റെ
ഭൂമി വഖഫ് ചെയ്യണമെങ്കിൽ അഞ്ചു വർഷമെങ്കിലും മുസ്ലിം ആയി ജീവിച്ചിരിക്കണം, സ്ത്രീകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ വഖഫ് ആയി പ്രഖ്യാപിക്കാൻ പാടില്ല വഖഫ് സ്വത്തുക്കളുടെ സർവ്വേ ഇനിമുതൽ ജില്ലാ കളക്ടറുടെ പരിധിയിൽ പെടും, വഖഫ് ബോർഡിൽ ഇനി മുതൽ സ്ത്രീകളും അമുസ്ലീങ്ങളും ഉൾപ്പെടും, വഖഫ് തർക്കപരിഹാരം ഹൈക്കോടതിയുടെ അധികാരപരിധിയിലേക്ക് ; ഇവയൊക്കെയാകും മുഖ്യ ഭേദഗതികൾ.
മുനമ്പത്ത് വേളാങ്കണ്ണി പള്ളി ഇടവകയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ ഭൂമി ഒഴിഞ്ഞു കൊടുക്കേണ്ട ഗതികേടിൽ നിന്ന് രൂപപ്പെട്ട സമരമാണ് കേരളത്തിൽ വഖഫ് ഭേദഗതി കൂടുതൽ ചർച്ച ചെയ്യപ്പെട്ടതിനു കാരണം. സമരം ന്യായമാണെന്നും ഭേദഗതികൾ അനിവാര്യമാണെന്നും അറിയാവുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റും മറ്റു ചില തല്പര പാർട്ടികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രം കണ്ണ് നട്ട് ബില്ലിന്റെ ഭേദഗതിയെ എതിർക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മുനമ്പത്തുകാർക്ക് ഇവർ നൽകിയ വാക്കിലെ ആത്മാർത്ഥതക്ക് പിന്നിലെ സ്വാർത്ഥത നാളെ അനാവരണം ചെയ്യപ്പെടും. ഭരണഘടന വിരുദ്ധവും അന്യായവുമായ വകുപ്പുകളെ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന KCBC പ്രസിഡണ്ട് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവയുടെ പ്രസ്താവനയ്ക്ക് എത്ര ആഴത്തിൽ വരും ദിവസങ്ങളിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ ആകുമെന്ന് കണ്ടറിയണം. ഒരേസമയം നിരവധിപേർ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ മുനമ്പത്ത് സംജാതമായിരുന്നില്ലെങ്കിൽ ഒരുപക്ഷേ KCBC പോലും ഇത്ര കടുംപിടുത്തത്തിന് മുതിരില്ലായിരുന്നു എന്നതല്ലേ സത്യം. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധം അല്ല എന്ന് റബ്ബറിന്റെ താങ്ങുവിലയുമായി ബന്ധപ്പെട്ട് തലശ്ശേരി ബിഷപ്പ് പാമ്പ്ലാനി നടത്തിയ പ്രസ്താവനയും ജോഷി മയ്യാട്ടിൽ അച്ചൻ്റെ പ്രവർത്തനവും ദീപികയുടെ നിലപാടും ഒക്കെ ഈ സമയത്ത് സ്മരണീയമാണ്. മൃദുവായ ഭാഷയിൽ സംസാരിച്ചിട്ട് ഇനി കാര്യമില്ല എന്ന് ബിഷപ്പുമാർക്ക് പോലും സമ്മതിക്കേണ്ടി വരുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു വഖഫ് നിയമങ്ങൾ.

 image 2 of news

കേരള നിയമസഭയിലെ 140 എംഎൽഎമാരും ഒന്നടങ്കം ഭേദഗതി ബില്ലിനെ എതിർത്ത് പ്രമേയം പാസാക്കിയ സാഹചര്യത്തിൽ മറിച്ച് എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത നന്നെ കുറവാണ്

എന്നിരുന്നാലും ഭൂമി നഷ്ടപ്പെടുന്നവരുടെ ഭാഗത്താണ് എന്ന് പറഞ്ഞ് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും അവസരവാദ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു . പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എന്ന് പറഞ്ഞ് ചർച്ചയിൽ നിന്ന് ഒഴിവാക്കാൻ സിപിഎം എംപിമാർക്ക് കഴിയില്ല . സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കാൻ ഡൽഹിയിൽ ഉണ്ടാകണമെന്ന് പ്രകാശ് കാരാട്ട് അറിയിച്ചിട്ടുണ്ട്. പെട്ടു പോകുന്നത് കോൺഗ്രസ്സാണ്. മുനമ്പത്ത് എത്തി ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യും എന്ന് വീരവാദം മുഴക്കിയവർ പോലും പിൻവലിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. ദ്വിമുഖ ചതിയുമായി എത്രനാൾ ഇങ്ങനെ വോട്ട് തട്ടൽ നാടകം തുടരുമെന്ന് അറിയാൻ കേരളീയർക്ക് ഇനി അധിക നാൾ കാത്തിരിക്കേണ്ടി വരില്ല. സഭയിൽ ഭേദഗതി ബിൽ പാസായാലും കോടതിയിൽ അതിനെ എതിർക്കും എന്ന് മുസ്ലിം ലീഗ് രാജ്യസഭാ എംപി ഹാരിസ് ബീരാൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരുപക്ഷേ കോടതിയിൽ നിന്ന് സ്റ്റേയും ലഭിച്ചേക്കാം. അപ്പോഴും നാളിതുവരെ ഉണ്ടായിരുന്ന വോട്ടിംഗ് പാറ്റേണിൽ ഏത് അളവിൽ മാറ്റങ്ങൾ സംഭവിക്കും എന്ന് വരുന്ന പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പുകൾ സാക്ഷ്യപ്പെടുത്തും.
പ്രകടനപത്രിയിൽ ബിജെപി പറഞ്ഞിരുന്ന ഒരു വിഷയം നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന സർക്കാരിന് വഖഫ് വിഷയത്തിൽ ആത്മാർത്ഥതയിലുപരിയായി രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളത് എന്ന ആരോപണം ഒരു വശത്തും ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ നിലവിലെ വഖഫ് നിയമത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ആവർത്തിക്കുമ്പോഴും അതിനെ അനുകൂലിക്കാൻ കഴിയാത്ത നിലപാട് എടുക്കേണ്ടിവരുന്ന ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയവും മനസ്സിലാക്കി നാളിതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ജനാധിപത്യ വഴികളിലൂടെ വഴിമാറി നടക്കാൻ ക്രൈസ്തവർ തയ്യാറാകുമോ എന്നും അതിന് വഖഫ് ഭേദഗതി കാരണമാകുമോ എന്നും കാത്തിരുന്നു കാണാം.
HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞