ⓘ WEBSITE UNDER DEVELOPMENT

NewsAd1
മാസപ്പടി കേസ് : മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കുറ്റപത്രം. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി
ബ്യൂറോ റിപ്പോർട്ട്
3 April 2025, 4:02 pm
main image of news

Thiruvananthapuram:കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തയുടെ കമ്പനി CMRL 182 കോടിയുടെ അഴിമതി നടത്തിയെന്ന കേസിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം വിചാരണയ്ക്ക് അനുമതി നൽകി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടി നൽകാത്ത സേവനത്തിന് കർത്തയിൽ നിന്ന്
2.7 കോടി രൂപ കൈപ്പറ്റിയതായി ആരോപണം ഉയർന്നിരുന്നു. ബി ജെ പി നേതാവ് ഷോൺ ജോർജ് SFIO ക്ക് നൽകിയ പരാതിയിലാണ് നടപടി. കേന്ദ്ര കമ്പനി കാര്യ വകുപ്പും ഇക്കാര്യത്തിൽ നേരത്തേ അന്വേഷണം നടത്തിയിരുന്നു. SFIO അന്വേഷണത്തിൻ്റെ ഭാഗമായി വീണയെ ചോദ്യം ചെയ്തിരുന്നു. എന്തിനാണ് 2.7 കോടി രൂപ കർത്ത യിൽ നിന്ന് കൈപ്പറ്റി എന്നതിന് തൃപ്തികരമായ മറുപടി വീണ നൽകിയിരുന്നില്ല.
CMRL കമ്പനി വ്യാജ ബില്ല് തയ്യാറാക്കി 183 കോടി രൂപ വക മാറ്റിയതായി കണ്ടെത്തിയിരുന്നു.പണം നൽകി എന്നതിനും സേവനം നൽകിയില്ല എന്നതിനും തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ വീണയെ പ്രതി ചേർക്കുകയായിരുന്നു. വീണയെ കൂടാതെ, ശശിധരൻ കർത്ത,മരുമകൻ ആനന്ദ പണിക്കർ തുടങ്ങി പലരും മാസപ്പടി കേസിൽ
പ്രതികളാണ്. ഇവർക്ക് മേലുള്ള കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചേർത്തിട്ടുള്ളത്.

 image 2 of news

മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപിയും കോൺഗ്രസും

മാസപ്പടി കേസിൽ മകൾ കുറ്റപത്രത്തിൽ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടു. നാളെ ജില്ലാ കേന്ദ്രങ്ങളിൽ പിണറായിയുടെ കോലം കത്തിച്ചു പ്രതിഷേധിക്കുമെന്ന് ബിജെപി അറിയിച്ചു.
പിണറായി വിജയൻ ഒരു നിമിഷം പോലും പാഴാക്കാതെ രാജി വയ്ക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. മകളെ കേസിൽ നിന്ന് ഊരി എടുക്കാനാണ് ധനമന്ത്രി നിർമ്മല സീതാരാമനുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
മധുരയിൽ CPM പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന പിണറായി വിജയന് പുതിയ തലവേദന ആകുകയാണ് മാസപ്പടി കേസ്.
HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞