എസ് എൻ ഡി പി യുടെ നേതാവെന്നനിലയിൽ വെള്ളാപ്പള്ളി നടേശൻ കുമാരനാശാനും മുകളിലാണെന്ന തരത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം അതിരു കടന്നതാണെന്ന് ഓർമ്മിപ്പിക്കുന്നു മേഘനാദ് എൻ ഇ. പി ആർ ഡി മുൻ അഡീഷനൽ ഡയറക്ടറും അതുല്യനായ കമ്മ്യൂണിസ്റ്റ് നേതാവ് എൻ ഇ ബലറാമിന്റെ പുത്രനുമായ മേഘനാദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം.
ഗുരുദേവനും കുമാരനാശാന്നും എസ് എൻ ഡി പി യോഗത്തിൻ്റെ അമരക്കാരായിരുന്ന കാലത്ത് അത് ഒരു നവോത്ഥാന പ്രസ്ഥാനമായിരുന്നു . ടി.കെ. മാധവനും സി.കേശവനുമൊക്കെ നേതൃത്വത്തിലുള്ള കാലത്ത് ഈഴവരല്ലാത്ത ഒരു പാടു പേർ SNDP യുമായി സഹകരിച്ചു.
1995 മുതൽ SNDP തലപ്പത്തുള്ള നടേശൻ സംഘടനയെ ശക്തിപ്പെടുത്തി എന്നത് അംഗീകരിച്ചു തന്നെ പറയട്ടെ ...... സമൂഹത്തെ ജാതി തട്ടുകളിൽ വിഭജിക്കാൻ NSS നേതാക്കളും നടേശനും മത്സരിച്ച് വിഷം നിറച്ച പ്രസ്താവന നടത്തി. അതിപ്പോഴും തുടരുന്നു.
നാരായണ ഗുരു ഏതൊക്കെ മൂല്യത്തിനു വേണ്ടി നിലകൊണ്ടോ അതിനെ ഒക്കെ തള്ളിപ്പറഞ്ഞ് അഭിനവ ഗുരുദേവനെന്ന് സ്വയം പാടി നടക്കുന്ന വെള്ളാപ്പള്ളിക്ക് ഗുഡ് സർവ്വീസ് എൻട്രി കൊടുക്കുകയാണ് മുഖ്യമന്ത്രി .
Keywords:
Recent in Kerala
Must Read
Latest News
In News for a while now..