വിഷു: മനസ്സിനും മണ്ണിനും.
അനിൽകുമാർ
14 April 2025, 2:01 am
മനസ്സിനും മണ്ണിനും പ്രതീക്ഷയുടെ പുലർ വെളിച്ചം പ്രസരിപ്പിച്ച് വീണ്ടും ഒരു വിഷുവത്സരം.
മേടമാസപ്പിറവി കാർഷികസമൃദ്ധിയുടെ ആഘോഷമായി കൊണ്ടാടിയ പഴയ കാലം ഇന്നില്ല. എങ്കിലും പ്രകൃതി ശുഭകരമായി ഇന്നും മനസ്സുകളിൽ കണിയൊരുക്കുന്നു. കൊടും വേനൽച്ചൂടിലും കർണ്ണികാരങ്ങൾ നിറയെ മഞ്ഞപ്പൂക്കൾ മാനത്തുയർത്തി നില്ക്കുന്ന കാഴ്ച സംസ്ഥാനത്തെമ്പാടും വിഷു വർഷം നിറയ്ക്കുന്നു.
ഇതര സംസ്ഥാനത്തിലെ കാർഷിക വിളകൾ കൊണ്ടാണെങ്കിലും കണിയൊരുക്കാൻ മലയാളി മറക്കാറില്ല.. ഇന്നലെ പാതയോരങ്ങളിൽ കണിക്കൊന്ന പൂവിന് ആവശ്യക്കാരേറെയായിരുന്നു.
കൊന്നപ്പൂവ്, കൈതച്ചക്ക, ജാംബക്കായ, മാങ്ങ, കണിവെള്ളരി തുടങ്ങിയവ ഒരുമിച്ച് വിറ്റവരുമുണ്ട്.120മുതൽ 150 വരെയായിരുന്നു ഇങ്ങനെയുള്ള വിഷു ക്കിറ്റിന് വില.
ക്ഷേത്രങ്ങളിലെല്ലാം വിഷുവിനോടനുബന്ധിച്ച് കണിയും പ്രത്യേക പൂജകളുമുണ്ടായിരുന്നു. ശബരിമലയും ഗുരുവായൂരുമുൾപ്പെടെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
സാധന വില റോക്കറ്റു പോലെ കുതിച്ചുയരുമ്പോഴും വിപണിയിലിട പെടാൻ സപ്ലൈകോയുടെ നേതൃത്വത്തിൽ സർക്കാർ ശ്രമം നടത്തിയത് തെല്ല് ആശ്വാസമായി. എങ്കിലും അനിയന്ത്രിതമായ ചെലവാണ് വിഷു മലയാളിക്ക് ഇക്കുറി സമ്മാനിച്ചത്.
എല്ലാ വായനക്കാർക്കും റീച്ച് മലയാളത്തിന്റെ ഹൃദ്യമായ വിഷു ആശംസിക്കുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..