ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ അന്ത്യകർമ്മങ്ങൾ നാളെ നടക്കും
ബ്യൂറോ റിപ്പോർട്ട്
24 April 2025, 4:31 am
main image of news
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രൻ

Kochi :ജമ്മു കാശ്മീരിലെ പഹൽഗാമിൽ മതഭീകരവാദികളുടെ വെടിയേറ്റ് മരിച്ച തൃശൂർ സ്വദേശി എൻ. രാമചന്ദ്രൻ്റെ ശവസംസ്ക്കാര ചടങ്ങുകൾ നാളെ നടക്കും. കഴിഞ്ഞ ദിവസം രാമചന്ദ്രൻ്റെ ഭൗതിക ശരീരം ശ്രീനഗറിൽ നിന്ന് വിമാന മാർഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. നൂറ് കണക്കിന് ആളുകൾ മൃതദേഹം സ്വീകരിക്കാൻ എത്തിയിരുന്നു.
പൊതു പ്രവർത്തകനായിരുന്ന രാമചന്ദ്രൻ്റെ ഭൗതിക ശരീരം ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി കൊച്ചി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ ഇടപ്പള്ളി ശ്മശാനത്തിൽ അദ്ദേഹത്തിൻ്റെ ശവ സംസ്കാരം നടത്തും.
കുടുംബത്തോടൊപ്പം ഉല്ലാസയാത്ര പോയ രാമചന്ദ്രൻ ഞായറാഴ്ചയാണ് കശ്മീരിൽ എത്തിയത്. ശ്രീനഗറും ചുറ്റുമുള്ള സ്ഥലങ്ങളും സന്ദർശിച്ച ശേഷം ചൊവ്വാഴ്ച രാവിലെ പഹൽഗാമിൽ എത്തിയ രാമചന്ദ്രനും കുടുംബവും ബൈസരൺ താഴ്‌വരയിൽ കുതിര സവാരി ചെയ്ത് എത്തുകയായിരുന്നു. ലഘു ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ തീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. മകൾ ആരതിയുടെ കൺമുന്നിൽ പേര് ചോദിച്ച ശേഷം ഭീകരൻ രാമചന്ദ്രൻ്റെ നെറ്റിയിൽ വെടിയുതിർക്കുകയായിരുന്നു.

 image 2 of news
എൻ. രാമചന്ദ്രന്റെ ഭൗതിക ശരീരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവർ
HomeAd1

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞