പുതിയ ചീഫ് സെക്രട്ടറി എ ജയതിലക് തന്നെ.
അമൃത എം
24 April 2025, 6:33 pm
സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി എ ജയതിലക് തന്നെ. ഏറ്റവും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ജയതിലക് തന്നെ ചീഫ് സെക്രട്ടറിയാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ അന്‍പതാമത്തെ ചീഫ് സെക്രട്ടറിയാണ് ജയതിലക്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. സംസ്ഥാന കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. 2026 ജൂണ്‍ വരെയാണ് കാലാവധി.1991 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോക്ടര്‍ എ ജയതിലക് . മെഡിക്കല്‍ സര്‍ജറിയില്‍ ബിരുദാനന്തരബിരുദധാരിയാണ് . നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..