ഈ ചരക്ക് ലോറി പന്ത്രണ്ട് ചക്രങ്ങൾക്കു മേൽ സ്നേഹം പുലരുന്ന ഒരു വീടകം കൂടിയാകുന്നു. നാല്പത്തിരണ്ടുകാരി ജലജാ രതീഷ് ഈവീടകത്തിന്റെ ഐശ്വര്യവും.അടുക്കളയിൽ ഒടുങ്ങാതെ ഈ ചരിത്ര ബിരുദധാരി വളയം പിടിച്ച്, ,രാജ്യത്തെ തലങ്ങും വിലങ്ങുമുള്ള മഹാപാതകൾ വകഞ്ഞു മാറ്റി ചരിത്രത്തിലേക്കു തന്നെയാണ് ഡ്രൈവു ചെയ്യുന്നത് . യൂട്യൂബിൽ രണ്ടര ലക്ഷം ആളുകളാണ് ദിവസേന പുത്തൂറ്റിന്റെ കുടുംബ വ്യവഹാരങ്ങൾ കാണുന്നത്.2021 ഡിസംബർ 13 മുതൽ ഇതുവരെയുള്ള 596 വീഡിയോകൾക്ക് പന്ത്രണ്ടര കോടി(12,37,01,1513) വ്യൂസുകളാണുള്ളത്.
ഹരിദ്വാറിൽ എത്തിയ അമ്മയും എട്ടോളം സംസ്ഥാനങ്ങളിൽ എത്തിയ എട്ടു വയസുകാരിയും ഈ ശകട ഗേഹത്തിന്റെ ഭാഗമാണ്.
രാജ്യത്താകെ പടർന്നു കിടക്കുന്ന പെട്രോൾ പമ്പുകളും ടോൾ ബൂത്തുകളും ഇപ്പോഴും സ്ത്രീ സൗഹൃദമായ ഇടങ്ങളായിട്ടില്ല എന്ന് ജലജ.ശുചിമുറിയുടെ കാര്യത്തിൽ പ്രത്യേകിച്ചും.ഒരുപക്ഷെ ജലജമാരുടെ അഭാവമാകാം കാരണം.എന്നാൽ ഇതിനു മാറ്റം വേണം. സംസ്ഥാന ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുംപൊലീസുകാരും വലിയ സഹകരണവും പിന്തുണയുമാണ് നൽകിപ്പോരുന്നത്. ജീവനക്കാരുടെ കാര്യത്തിൽ മാസശമ്പളമില്ല;ഓരോ ട്രിപ്പിനുമാണ് വേതനം.ശരാശരി 35000-45000 രൂപ.
പുത്തേറ്റ് ട്രാവൽസ് വീഡിയോകൾ ഒരു ഷോപ്പിംഗ് മാളാണ്. കുക്കറി ഷോ,കൗതുകം ഉണർത്തുന്ന വഴിയോര പാചകം,വിദൂര ദേശങ്ങളിലെ വൈവിദ്ധ്യമാർന്ന തീൻ പണ്ടങ്ങൾ, ഭോജനശാലകൾ,.ലോക്കൽ മാർക്കറ്റുകൾ. നമുക്ക് അപരിചിതമായ പച്ചക്കറികൾ. വിദൂ ര ഗ്രാമങ്ങളിലെ വീടു സന്ദർശനങ്ങൾ ,ഗ്രാമ സന്ദർശനങ്ങൾ, വഴിയോര ക്കാഴ്ചകൾ ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ,പ്രാദേശിക ചരിത്രം, ലോറിയിലെ ഊഷ്മളമായ കുടുംബജീവീതം... ഒരു മെഗാ സീരിയലിന്റെ ആസ്വാദ്യത. പ്രഫഷണലുകളെ വെല്ലുന്ന ചിത്രീകരണവും ആങ്കറിംഗും.ഒരു കശ്മീർ യാത്രയുടെ ചിത്രങ്ങൾ സാമുഹിക മാധ്യമങ്ങളിൽ പങ്ക് വച്ചതിൽ നിന്നുള്ള പ്രചോദനമായിരുന്നു മൂന്നു വർഷം മുൻപ് ആരംഭിച്ച ഈ വീഡിയോ പരമ്പര.
Keywords:
Recent in Life
Must Read
Latest News
In News for a while now..