ⓘ WEBSITE UNDER DEVELOPMENT

NewsAd1
കേൾക്കട്ടെ ജലജാ രതീഷ്, ചരക്കു വണ്ടിയിലെ പെൺ ജീവനം:മോഹൻ കെ കൃഷ്ണൻ.
mohan k krishnan
1 July 2024, 10:22 am
main image of news

ഈ ചരക്ക് ലോറി പന്ത്രണ്ട് ചക്രങ്ങൾക്കു മേൽ സ്നേഹം പുലരുന്ന ഒരു വീടകം കൂടിയാകുന്നു. നാല്പത്തിരണ്ടുകാരി ജലജാ രതീഷ് ഈവീടകത്തിന്റെ ഐശ്വര്യവും.അടുക്കളയിൽ ഒടുങ്ങാതെ ഈ ചരിത്ര ബിരുദധാരി വളയം പിടിച്ച്, ,രാജ്യത്തെ തലങ്ങും വിലങ്ങുമുള്ള മഹാപാതകൾ വകഞ്ഞു മാറ്റി ചരിത്രത്തിലേക്കു തന്നെയാണ് ഡ്രൈവു ചെയ്യുന്നത് . യൂട്യൂബിൽ രണ്ടര ലക്ഷം ആളുകളാണ് ദിവസേന പുത്തൂറ്റിന്റെ കുടുംബ വ്യവഹാരങ്ങൾ കാണുന്നത്.2021 ഡിസംബർ 13 മുതൽ ഇതുവരെയുള്ള 596 വീഡിയോകൾക്ക് പന്ത്രണ്ടര കോടി(12,37,01,1513) വ്യൂസുകളാണുള്ളത്.

ഇടുക്കി കോരുത്തോടുകാരിയായ ജലജ ഏറ്റുമാനൂർ സ്വദേശിയായ രതീഷ് ശ്രീധരൻ പുത്തേറ്റിന്റെ ജീവിതത്തിൽ കടന്നു വന്നതോടെ ഒരു പുതിയ ലോറി ജീവിതത്തിനും തുടക്കമായി.
‌പുഴകളും മലകളും പൂവനങ്ങളും മണൽപ്പുറങ്ങളും താണ്ടുന്ന ഈ മഹാ യാത്രകളിൽ പത്ത് അംഗങ്ങളും മൂന്നു തലമുറയും ഉൾപ്പെട്ട കൂട്ടുകുടുംബത്തിന്റെ കൈയ്യൊപ്പുണ്ട്.

 image 2 of news

ഹരിദ്വാറിൽ എത്തിയ അമ്മയും എട്ടോളം സംസ്ഥാനങ്ങളിൽ എത്തിയ എട്ടു വയസുകാരിയും ഈ ശകട ഗേഹത്തിന്റെ ഭാഗമാണ്. 

2003ലായിരുന്നു ചരക്കു ലോറികളിൽ പണി എടുത്തിരുന്ന രതീഷ് ശ്രീധരൻ ,പുത്തേറ്റ് ട്രാവൽസിനു തുടക്കം കുറിക്കുന്നത്. ആറര ലക്ഷം രൂപ ബാങ്ക് വായ്പയിൽ ഒരു ട്രക്കുമായി. ഇന്നത് നാഷണൽ പെർമിറ്റുള്ള 27 ട്രക്കുകളായി വളർന്നു കഴിഞ്ഞു. 2023 ഡിസംബർ 8 മുതൽ പുത്തേറ്റ് ട്രാൻസ്പോർട്ട്സ് എന്ന പുതിയ എന്റിറ്റിയിലേക്ക് അത് മാറിയിരിക്കുന്നു.സഹോദരൻ രാജേഷ് ബിസിനസിലെ പ്രധാന സഹായിയാണ്.
HomeAd1
 image 3 of news

രാജ്യത്താകെ പടർന്നു കിടക്കുന്ന പെട്രോൾ പമ്പുകളും ടോൾ ബൂത്തുകളും ഇപ്പോഴും സ്ത്രീ സൗഹൃദമായ ഇടങ്ങളായിട്ടില്ല എന്ന് ജലജ.ശുചിമുറിയുടെ കാര്യത്തിൽ പ്രത്യേകിച്ചും.ഒരുപക്ഷെ ജലജമാരുടെ അഭാവമാകാം കാരണം.എന്നാൽ ഇതിനു മാറ്റം വേണം. സംസ്ഥാന ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുംപൊലീസുകാരും വലിയ സഹകരണവും പിന്തുണയുമാണ് നൽകിപ്പോരുന്നത്. ‌ജീവനക്കാരുടെ കാര്യത്തിൽ മാസശമ്പളമില്ല;ഓരോ ട്രിപ്പിനുമാണ് വേതനം.ശരാശരി 35000-45000 രൂപ. 

പത്തും പതിനഞ്ചും ദിവസം നീണ്ടു നിൽക്കുന്ന ഒരു ട്രിപ്പിന്റെ ചെലവുകൾ കുറച്ചാൽ മുതലാളിയുടെ വിഹിതം പരമാവധി 10000-15000 രൂപയിൽ ഒതുങ്ങും.തേയ്മാനം കൂടി കൂട്ടിയാൽ കണക്ക് പിന്നെയും പിണങ്ങും. അതുകൊണ്ടാണ് ഉത്തരേന്ത്യയിൽ കേരള വണ്ടികളെ കാണാൻ കഴിയാത്തത്. നല്ല ഭക്ഷണം കഴിച്ചും നിലവാരമൂള്ള ഇടങ്ങളിൽതാമസിച്ചും പർച്ചേസ് നടത്തിയും യഥേഷ്ടം മറ്റു വാഹനങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കറങ്ങിയുംകൂടുതൽ ദൂരങ്ങളും കൂടുതൽ സമയവും കൂടൂതൽ പ്രവിശ്യകളും താണ്ടുന്ന ഈ സഞ്ചാരങ്ങൾ നമുക്ക് സമ്മാനിക്കുന്നത് വ്യതിരിക്തമായ അനുഭവങ്ങളാണ്.

 image 4 of news

പുത്തേറ്റ് ട്രാവൽസ് വീഡിയോകൾ ഒരു ഷോപ്പിംഗ് മാളാണ്. കുക്കറി ഷോ,കൗതുകം ഉണർത്തുന്ന വഴിയോര പാചകം,വിദൂര ദേശങ്ങളിലെ വൈവിദ്ധ്യമാർന്ന തീൻ പണ്ടങ്ങൾ, ഭോജനശാലകൾ,.ലോക്കൽ മാർക്കറ്റുകൾ. നമുക്ക് അപരിചിതമായ പച്ചക്കറികൾ. വിദൂ ര ഗ്രാമങ്ങളിലെ വീടു സന്ദർശനങ്ങൾ ,ഗ്രാമ സന്ദർശനങ്ങൾ, വഴിയോര ക്കാഴ്ചകൾ ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ,പ്രാദേശിക ചരിത്രം, ലോറിയിലെ ഊഷ്മളമായ കുടുംബജീവീതം... ഒരു മെഗാ സീരിയലിന്റെ ആസ്വാദ്യത. പ്രഫഷണലുകളെ വെല്ലുന്ന ചിത്രീകരണവും ആങ്കറിംഗും.ഒരു കശ്മീർ യാത്രയുടെ ചിത്രങ്ങൾ സാമുഹിക മാധ്യമങ്ങളിൽ പങ്ക് വച്ചതിൽ നിന്നുള്ള പ്രചോദനമായിരുന്നു മൂന്നു വർഷം മുൻപ് ആരംഭിച്ച ഈ വീഡിയോ പരമ്പര.

തൊഴിലിനോടുള്ള സമർപ്പണം,സഞ്ചാര തൃഷ്ണ,പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത്, കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പം,സുതാര്യമായ ഇടപെടലുകൾ ഇവയൊക്കെയും ഈ സംരംഭത്തിന്റെ ജീവൽസ്പന്ദങ്ങളാകുന്നു.
അതെ,യാത്ര തുടരുകയാണ്. യാത്രാമംഗളങ്ങൾ!
റോബർട്ട് ഫ്രോസ്റ്റിന്റെ രണ്ടു വരി ഇവിടെ കിടക്കട്ടെ!
Two roads diverged in a wood,And I
I took one less travelled by...
And that has made all the difference.

Keywords:

home ad2 16*9

Recent in Life

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞